തിരുവനന്തപുരം: ജനറൽ പ്രൊവിഡന്റ് ഫണ്ട്, മറ്റു സമാന പ്രൊവിഡന്റ് ഫണ്ട് എന്നിവയുടെ നിക്ഷേപ തുകയ്ക്ക് ഏപ്രിൽ ഒന്നു മുതൽ ജൂൺ 30വരെയുള്ള പലിശ നിരക്ക് കേന്ദ്ര നിരക്കിന് സമാനമായി 7.1% ആയി നിശ്ചയിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. ജനറൽ പ്രോവിഡന്റ് ഫണ്ടിന് കേന്ദ്ര സർക്കാർ അതത് സമയങ്ങളിൽ നിശ്ചയിക്കുന്ന പലിശ നിരക്കാണ് സംസ്ഥാനത്തും ബാധകമാകുന്നത്. 7.1% പലിശനിരക്കാണ് ഈ കാലയളവിൽ കേന്ദ്രം പ്രഖ്യാപിച്ചത്. ഇതനുസരിച്ചാണ് സംസ്ഥാനവും ഉത്തരവിറക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |