അമ്പലപ്പുഴ: റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് (ആർ.പി.എഫ്) തിരുവനന്തപുരം മേഖല ഡിവിഷണൽ സെക്യൂരിറ്റി കമ്മിഷണറായി മുഹമ്മദ് ഹനീഫ് ചുമതലയേറ്റു. തിരുനെൽവേലി മുതൽ തൃശൂർ വരെയാണ് ഡിവിഷൻ പരിധി.
കരുനാഗപ്പള്ളി ഐ.എച്ച്.ആർ. ഡി എൻജിനിയറിംഗ് കോളേജിൽ നിന്ന് ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയിട്ടുള്ള മുഹമ്മദ് ഹനീഫ് 2016 ലാണ് സിവിൽ സർവീസ് പരീക്ഷ എഴുതി ഇന്ത്യൻ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിൽ (ഐ. ആർ. പി. എഫ്. എസ്) പ്രവേശിച്ചത്. അസിസ്റ്റന്റ് സെക്യൂരിറ്റി കമ്മിഷണറായി മുംബെയിൽ ആയിരുന്നു ആദ്യ നിയമനം. പിന്നീട് ഡൽഹി റെയിൽവേ ബോർഡിൽ ജോലിചെയ്യുന്നതിനിടെയാണ് തിരുവനന്തപുരം ഡിവിഷണൽ സെക്യൂരിറ്റി കമ്മിഷണറായി സ്ഥാനക്കയറ്റം ലഭിച്ചത്. അമ്പലപ്പുഴ വളഞ്ഞവഴി അരയൻ പറമ്പിൽ കൊച്ചുമുഹമ്മദ് - ഐഷ ദമ്പതികളുടെ മകനാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |