തിരുവനന്തപുരം: ജനുവരി 16ന് നടത്തുന്ന പി.ജി. നഴ്സിംഗ് കോഴ്സിലേയ്ക്കുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷ സമർപ്പിച്ചവരുടെ അഡ്മിറ്റ് കാർഡുകൾ www.cee.kerala.gov.in വെബ്സൈറ്രിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. അഡ്മിറ്റ് കാർഡും ഫോട്ടോ പതിപ്പിച്ച തിരിച്ചറിയൽ രേഖയും പരീക്ഷാകേന്ദ്രത്തിൽ ഹാജരാക്കണം. ഓൺലൈൻ അപേക്ഷയിലെ അപാകത മൂലം അഡ്മിറ്റ് കാർഡുകൾ തടഞ്ഞുവച്ചിട്ടുള്ളവർക്ക് 14ന് വൈകിട്ട് അഞ്ചിനകം www.cee.kerala.gov.in വെബ്സൈറ്രിൽ രേഖകൾ അപ്ലോഡ് ചെയ്യാം. ഹെൽപ്പ് ലൈൻ 0471 2525300
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |