SignIn
Kerala Kaumudi Online
Friday, 26 April 2024 6.19 PM IST

ഉന്നത വിദ്യാഭ്യാസത്തെ ലോക നിലവാരത്തിലാക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ രംഗം ലോക നിലവാരത്തിലാക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്റി പിണറായി വിജയൻ. പൊതുവിദ്യാഭ്യാസ മേഖലയിലേതിന് സമാനമായ ഇടപെടലുകൾ ഉന്നത വിദ്യാഭ്യാസ മേഖലയിലും മാ​റ്റം സാദ്ധ്യമാക്കും. ചീഫ് മിനിസ്​റ്റേഴ്സ് നവകേരള പോസ്​റ്റ് ഡോക്ടറൽ ഫെലോഷിപ്പ് വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്റി. നാടിന്റെ പുരോഗതിക്ക് സംഭാവന നൽകാനാവുന്ന വിധത്തിൽ ഉന്നത വിദ്യാഭ്യാസ മേഖലയെ മാ​റ്റും. കുറവുകൾ കണ്ടെത്തി പരിഹരിക്കും. ഗവേഷണങ്ങളെയും തുടർ പ്രവർത്തനങ്ങളെയും പ്രോത്സാഹിപ്പിക്കും. ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനൊപ്പം സിലബസ് പരിഷ്‌കരണവും നൂതന ബോധന രീതികളും സംയോജിപ്പിച്ചുള്ള പരിഷ്‌കരണമുണ്ടാകും. ഇതിനായി ഉന്നത വിദ്യാഭ്യാസ പരിഷ്‌കരണ കമ്മിഷനെ നിയോഗിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാസ്കോട്ട് ഹോട്ടലിൽ നടന്ന ചടങ്ങിൽ മന്ത്റി ഡോ.ആർ.ബിന്ദു അദ്ധ്യക്ഷയായി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PINA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.