തിരുവനന്തപുരം: കൊവിഡ് സമൂഹത്തിലും ജനങ്ങളിലുമുണ്ടാക്കിയ സാമ്പത്തിക ആഘാതത്തെ കുറിച്ചുള്ള രണ്ടാം പഠനറിപ്പോർട്ട് വേഗം ലഭ്യമാക്കണമെന്ന് സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പിനോട് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. വകുപ്പിന്റെ പഠനഗവേഷണ പരിശീലന കേന്ദ്രമായ സ്റ്റേറ്റ് അക്കാഡമി ഓൺ സ്റ്റാറ്റിസ്റ്റിക്കൽ അഡ്മിനിസ്ട്രേഷന്റെ പുതിയ കെട്ടിടത്തിന്റെ പ്രവർത്തനോദ്ഘാടനം ഓൺലൈനിൽ നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
കഴിഞ്ഞ അഞ്ച് വർഷം സമാനതകൾ ഇല്ലാത്ത പ്രതിസന്ധികളിലൂടെയാണ് കടന്നുപോയത്.അതിനെ തരണംചെയ്ത് നവകേരള സൃഷ്ടിയിലൂടെ മുന്നോട്ട് പോകാൻ കഴിഞ്ഞത് കൃത്യമായ ആസൂത്രണത്തിലൂടെയാണ്. ഇതിന് സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് തയ്യാറാക്കിയ റിപ്പോർട്ടുകൾ ഏറെ സഹായകരമായി. ഒന്നാംഘട്ട ലോക്ക്ഡൗൺ കാലത്ത് വകുപ്പ് നടത്തിയ കൊവിഡ് ആഘാത പഠനത്തെ മുഖ്യമന്ത്രി പ്രകീർത്തിച്ചു.വകുപ്പിനെ ആധുനീകരിക്കുന്നതിന് സർക്കാർ പ്രതിജ്ഞാബന്ധമാണെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തിൽ മന്ത്രി വി.ശിവൻകുട്ടി അധ്യക്ഷത വഹിച്ചു. മിനിസ്ട്രി ഓഫ് സ്റ്റാറ്റിസ്റ്റിക്സ് ആന്റ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ കേന്ദ്ര സഹമന്ത്രി റാവു ഇന്ദർജിത് സിംഗ് മുഖ്യപ്രഭാഷണം നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |