ന്യൂഡൽഹി: നിതി ആയോഗിന്റെ പത്താമതു ഭരണസമിതി യോഗം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിൽ ഇന്ന് ന്യൂഡൽഹി ഭാരത് മണ്ഡപത്തിൽ നടക്കും. വികസിത ഭാരതം@2047 ലക്ഷ്യത്തിനായി വികസിത സംസ്ഥാനം എന്ന പ്രമേയത്തെ അടിസ്ഥാനപ്പെടുത്തി സംസ്ഥാനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച്, അതിലൂടെ ഇന്ത്യയെ വികസിത രാഷ്ട്രമാക്കി മാറ്റാനുള്ള ചർച്ചകളുണ്ടാകും. സർക്കാർ വാർഷികാഘോഷ തിരക്കു കാരണം മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്നില്ല. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ യോഗത്തിൽ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |