SignIn
Kerala Kaumudi Online
Thursday, 19 September 2024 12.22 PM IST

സാമ്പത്തിക കുറ്റങ്ങൾ പിടിക്കാൻ ഒഫെൻസസ് വിംഗ്

Increase Font Size Decrease Font Size Print Page
police

തിരുവനന്തപുരം: സാമ്പത്തിക കു​റ്റങ്ങൾ അന്വേഷിക്കുന്ന പൊലീസിലെ പ്രത്യേക വിഭാഗമായ ഇക്കണോമിക് ഒഫെൻസസ് വിംഗ് ഇന്ന് വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ ഉദ്ഘാടനം ചെയ്യും. സാങ്കേതിക പരിജ്ഞാനവും കു​റ്റാന്വേഷണ പരിചയവുമുള്ള ഉദ്യോഗസ്ഥരാണ് വിഭാഗത്തിലുള്ളത്. ഒഫെൻസസ് വിംഗിനായി 226 എക്സിക്യുട്ടീവ് തസ്തികകളും എഴ് മിനിസ്​റ്റീരിയൽ തസ്തികകളും സൃഷ്ടിച്ചു.

സംസ്ഥാന സ്‌പെഷ്യൽ ബ്രാഞ്ചിന്റെ പുതിയ ആസ്ഥാന മന്ദിരവും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. ആലപ്പുഴ, പുളിങ്കുന്ന് പൊലീസ് സ്റ്റേഷന്റെ പുതിയ കെട്ടിടവും മുഖ്യമന്ത്റി ഇന്ന് നാടിന് സമർപ്പിക്കും. പ്രകൃതിദുരന്തങ്ങൾ അതിജീവിക്കാൻ കഴിയുന്ന തരത്തിലാണ് ഇതിന്റെ നിർമ്മാണം.

തിരുവനന്തപുരം സി​റ്റി, പത്തനംതിട്ട, പാലക്കാട്, കോഴിക്കോട് സി​റ്റി, കണ്ണൂർ സി​റ്റി, വയനാട് ജില്ലകളിലെ ജില്ലാ ഫോറൻസിക് സയൻസ് ലാബോറട്ടറികൾ, തുമ്പ, പൂന്തുറ, കഴക്കൂട്ടം, വട്ടിയൂർക്കാവ്, തളിപ്പറമ്പ്, പയ്യന്നൂർ, ഇരിട്ടി, പേരാവൂർ, വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷനുകളിലെ വനിതാ ശിശു സൗഹൃദ ഇടങ്ങൾ, നവീകരിച്ച കാസർകോട് ജില്ലാ പൊലീസ് ഓഫീസ് എന്നിവയും ഇന്ന് പ്രവർത്തനമാരംഭിക്കും. പൊലീസ് അക്കാഡമിയിലെ റിസർച്ച് സെന്റർ, പി.ടി നഴ്സറി എന്നിവയും ഇന്ന് ഉദ്ഘാടനം ചെയ്യും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: POLICE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.