തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പൊലീസ് ടെലികമ്യൂണിക്കേഷന്‍ വിഭാഗത്തിലെ ഇന്‍സ്‌പെക്ടര്‍ ജെയ്‌സണ്‍ അലക്‌സിനെയാണ് വെള്ളിയാഴ്ച രാവിലെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇന്ന് രാവിലെ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയ ശേഷം തൂങ്ങി മരിക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. ചെങ്കോട്ടുകോണത്തിന് സമീപം പുതുതായി നിര്‍മ്മിച്ച വീട്ടിലാണ് ജെയ്‌സണെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.
അദ്ധ്യാപികയായ ഭാര്യയും മക്കളും സ്‌കൂളില്‍ പോയ സമയത്താണ് സംഭവം നടന്നത്. മരണകാരണം വ്യക്തമല്ല. കഴക്കൂട്ടം പൊലീസ്് സ്ഥലത്ത് എത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. ഇദ്ദേഹം കൊല്ലം സ്വദേശിയാണ് എന്നാണ് വിവരം.
(ശ്രദ്ധിക്കുക:ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)'
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |