തിരുവനന്തപുരം:പ്രകൃതി നശിപ്പിക്കപ്പെടുമ്പോൾ നമ്മുടെ ജീവിതമാണ് നശിപ്പിക്കപ്പെടുന്നതെന്നും പരിസ്ഥിതി ദിനം,കേവലം ദിനാചരണങ്ങളിൽ ഒതുക്കേണ്ടതല്ലെന്നും കൃഷി മന്ത്രി പി.പ്രസാദ് പറഞ്ഞു. കൃഷിവകുപ്പിന്റെ പരിസ്ഥിതിദിനാഘോഷ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം സെക്രട്ടറിയേറ്റിലെ ദർബാർ ഹാളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.കൃഷിവകുപ്പ് നടപ്പിലാക്കുന്ന ഫ്രൂട്ട് ക്ലസ്റ്ററുകളിലൂടെ കേരളത്തിൽ 1670 ഹെക്ടറിൽ പഴവർഗ കൃഷി വ്യാപനത്തിന് തുടക്കം കുറിച്ചിട്ടുണ്ടെന്നും ഇതോടെ വിദേശ നാണ്യം കർഷകരിലേക്ക് എത്തിക്കാൻ കഴിയണമെന്നും മന്ത്രി പറഞ്ഞു.സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയിലെ തിരഞ്ഞെടുത്ത സ്കൂളുകളിൽ ഫലവൃക്ഷ തൈകൾ നടുന്ന പദ്ധതിയുടെ ഭാഗമായി സെന്റ് മേരീസ് സ്കൂൾ വിദ്യാർത്ഥികൾക്ക് ഫലവൃക്ഷ തൈകൾ വിതരണം ചെയ്തു.സെക്രട്ടേറിയറ്റ് അങ്കണത്തിൽ ഹൈബ്രിഡ് പേരതൈ മന്ത്രി നട്ടു.ആന്റണി രാജു എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.ചീഫ് സെക്രട്ടറി എ. ജയതിലക്,കാർഷികോല്പാദന കമ്മീഷണർ ഡോ.ബി.അശോക് ,കൃഷി ഡയറക്ടർ ഡോ.ശ്രീറാം വെങ്കിട്ടരാമൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |