തിരുവനന്തപുരം: പ്രേംനസീർ സുഹൃദ്സമിതി, ടി.എം.സി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മൊബൈൽ ടെക്നോളജിയുമായി സഹകരിച്ച് നൽകുന്ന
മാദ്ധ്യമ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരത്തിന് കേരളകൗമുദി ഡെപ്യൂട്ടി എഡിറ്റർ എം.എം.സുബൈർ അർഹനായി.
സുഹൃദ്സമിതിയുടെ സെക്രട്ടറി തെക്കൻസ്റ്റാർ ബാദുഷയാണ് പ്രസ്ക്ലബിൽ നടന്ന വാർത്താസമ്മേളനത്തിൽ പുരസ്കാരം പ്രഖ്യാപിച്ചത്. 39 വർഷത്തെ സുതാര്യമായ പത്രപ്രവർത്തന മികവ് കണക്കിലെടുത്താണ് എം.എം.സുബൈറിന് അംഗീകാരം നൽകുന്നതെന്ന് ജൂറി ചെയർമാൻ ഡോ.എം.ആർ.തമ്പാൻ പറഞ്ഞു. പ്രേംനസീർ കലാശ്രേഷ്ഠ പുരസ്കാരത്തിന് സുനിൽ വാക്സ് മ്യൂസിയം മാനേജിംഗ് ഡയറക്ടർ സുനിൽ കണ്ടല്ലൂർ അർഹനായി. വാർത്താസമ്മേളനത്തിൽ ജൂറി അംഗങ്ങളായ ഡോ.കായംകുളം യൂനുസ്, ഡോ.കെ.സുലേഖ കുറുപ്പ്, റിട്ട.ജയിൽ ഡി.ഐ.ജി എസ്.സന്തോഷ്, പനച്ചമൂട് ഷാജഹാൻ, ടി.എം.സി മാനേജിംഗ് ഡയറക്ടർ ജമീൽ യൂസഫ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |