
തൃശൂർ: ചേലക്കര ഉദുവടിയിൽ കെഎസ്‌ആർടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം. തൃശൂർ - കോട്ടയം റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്‌ആർടിസി ബസും ഷൊർണൂർ ചേലക്കര റൂട്ടിൽ സർവീസ് നടത്തുന്ന മനമേൽ എന്ന സ്വകാര്യ ബസും തമ്മിലാണ് കൂട്ടിയിടിച്ചത്.
ഇന്ന് രാവിലെ എട്ട് മണിക്കായിരുന്നു അപകടം. ബസുകളുടെ ഡ്രൈവർമാർക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. കെഎസ്‌ആർടിസി ബസിലെ ഡ്രൈവറെ ക്യാബിൻ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. നിരവധി യാത്രക്കാർക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ ചേലക്കര ഗവൺമെന്റ് താലൂക്ക് ആശുപത്രി, മെഡിക്കൽ കോളേജ്, ചേലക്കര സ്വകാര്യ ആശുപത്രി എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |