SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.01 PM IST

ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയിൽ നിന്ന് ആറുവയസുകാരി തെറിച്ചുവീണു; സംഭവം കോഴിക്കോട്ട്

Increase Font Size Decrease Font Size Print Page

accident

കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയിൽ നിന്ന് ആറുവയസുകാരി റോഡിലേക്ക് തെറിച്ചുവീണു. കോതമംഗലം ജിഎൽപി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥി ആരാദ്ധ്യയാണ് റോഡിലേക്ക് തെറിച്ചുവീണത്. കൈയ്‌ക്കും കാലിനും പരിക്കേറ്റു. കുറുവങ്ങാട് സെൻട്രൽ യുപി സ്‌കൂളിന് സമീപത്താണ് അപകടം ഉണ്ടായത്. വിദ്യാർത്ഥികളുമായി സ്‌കൂളിൽ നിന്ന് മടങ്ങിയ ഓട്ടോറിക്ഷയിൽ നിന്നാണ് കുട്ടി തെറിച്ചുവീണത്. വാഹനത്തിൽ എത്രകുട്ടികൾ ഉണ്ടായിരുന്നുവെന്ന കാര്യത്തിൽ വ്യക്തതയില്ല.

അമിതവേഗത്തിൽ പോകുന്ന ഓട്ടോയിൽ നിന്ന് കുട്ടി റോഡിലേക്ക് വീഴുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വീണതിനുശേഷം കുട്ടി തനിയെ എഴുന്നേറ്റുനിൽക്കുന്നതും ദൃശ്യങ്ങളിൽ കാണാം. സംഭവസ്ഥലത്തുണ്ടായിരുന്ന നാട്ടുകാർ ഉടൻ തന്നെ കുട്ടിയെ കൊയിലാണ്ടിയിലെ ആശുപത്രിയിലെത്തിച്ചു. പരിക്കേറ്റ ആറുവയസുകാരി ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്. സംഭവത്തിൽ കുട്ടിയുടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

TAGS: ACCIDENT, INJURY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY