തിരുവനന്തപുരം: വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (ഡ്രൈവർ കം മെക്കാനിക്ക്) (കാറ്റഗറി നമ്പർ 668/2023) തസ്തികയുടെ ജൂലായ് 22-ാം തീയതിയിൽ നിന്നും മാറ്റിവച്ച അഭിമുഖം 22ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ നടത്തും.
വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (ഇലക്ട്രീഷ്യൻ) (കാറ്റഗറി നമ്പർ 672/2023) തസ്തികയിലേക്ക് 22ന് നടത്താൻ നിശ്ചയിച്ചിരുന്ന അഭിമുഖത്തിൽ ഉൾപ്പെടുത്തിയിരുന്ന 46 ഉദ്യോഗാർത്ഥികളിൽ 30 ഉദ്യോഗാർത്ഥികൾക്കായുള്ള അഭിമുഖം 22ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ നടത്തും.
ഒ.എം.ആർ. പരീക്ഷ
സർക്കാർ ഉടമസ്ഥതയിലുള്ള വിവിധ കമ്പനി/ബോർഡ്/കോർപ്പറേഷൻ/അതോറിറ്റി/സൊസൈറ്റികളിൽ ഡ്രൈവർ/ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് (കാറ്റഗറി നമ്പർ 015/2024, 043/2024, 061/2024, 419/2024, 564/2024, 622/2024, 654/2024) തസ്തികകളിലേക്ക് 26ന് രാവിലെ 7.15മുതൽ 9.15വരെ ഒ.എം.ആർ.പരീക്ഷ നടത്തും. പൊലീസ് വകുപ്പിൽ സബ് ഇൻസ്‌പെക്ടർ ഓഫ് പൊലീസ് (എസ്.സി.സി.), ആംഡ് പൊലീസ് എസ്.ഐ.(ഓപ്പൺ മാർക്കറ്റ്, തസ്തികമാറ്റം മുഖേന), എസ്.ഐ. (ട്രെയിനി) (ഓപ്പൺ മാർക്കറ്റ്) (കാറ്റഗറി നമ്പർ 51/2024, 508/2024, 510/2024, 511/2024, 512/2024) തസ്തികകളിലേക്ക് 30ന് രാവിലെ 10.30മുതൽ 12.30വരെ ഒ.എം.ആർ.പരീക്ഷ നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |