
തിരുവനന്തപുരം:2026 വർഷത്തെ പ്രതീക്ഷിത ഒഴിവുകൾ പി.എസ്.സിയെ അറിയിക്കണമെന്ന് ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പിന്റെ നിർദേശം.എല്ലാ വകുപ്പ് തലവൻമാരും/നിയമനാധികാരികളും 2026 ജനുവരി 1 മുതൽ ഡിസംബർ 31 വരെ ഓരോ തസ്തികകളിലും ഉണ്ടാകാൻ സാധ്യതയുള്ള പ്രതീക്ഷിത ഒഴിവുകൾ ഡിസംബർ 26 നകം പബ്ലിക് സർവീസ് കമ്മീഷനെ അറിയിക്കണം.വിവരങ്ങൾ ഡിസംബർ 30 നകം സെക്രട്ടേറിയറ്റിലെ ബന്ധപ്പെട്ട ഭരണ വകുപ്പിനും ഉദ്യോഗസ്ഥഭരണപരിഷ്‌കാര (അഡിമിനിസ്‌ട്രേറ്റീവ് വിജിലൻസ് സെൽ) വകുപ്പിനും റിപ്പോർട്ട് ചെയ്യണമെന്നും സർക്കുലറിൽ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |