
കെ.എ.എസ് അഭിമുഖം
കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസിൽ കെ.എ.എസ് ഓഫീസർ (ജൂനിയർ ടൈം സ്‌കെയിൽ) (ട്രെയിനി) (സ്ട്രീം 1, 2, 3) (കാറ്റഗറി നമ്പർ 01/2025, 02/2025, 03/2025) (നേരിട്ടും തസ്തികമാറ്റം മുഖേനയും) തസ്തികയിലേക്കുള്ള അഭിമുഖം 20മുതൽ 24 വരെ നടത്തും.
കായികക്ഷമതാ പരീക്ഷ
പൊലീസ് വകുപ്പിൽ പൊലീസ് കോൺസ്റ്റബിൾ ഡ്രൈവർ/വുമൺ പോലീസ് കോൺസ്റ്റബിൾ ഡ്രൈവർ (കാറ്റഗറി നമ്പർ 427/2024, 544/2024-എസ്.സി.സി.സി),പ്രിസൺസ് ആൻഡ് കറക്ഷണൽ സർവീസസ് വകുപ്പിൽ അസി.പ്രിസൺ ഓഫീസർ കം ഡ്രൈവർ (വാർഡർ ഡ്രൈവർ) (കാറ്റഗറി നമ്പർ 732/2024),മലപ്പുറം ജില്ലയിൽ ഫയർ ആൻഡ് റെസ്‌ക്യൂ സർവീസസ് വകുപ്പിൽ വുമൺ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ (ട്രെയിനി) (കാറ്റഗറി നമ്പർ 477/2024),എക്‌സൈസ് വകുപ്പിൽ എക്‌സൈസ് ഇൻസ്‌പെക്ടർ (ട്രെയിനി) (കാറ്റഗറി നമ്പർ 443/2024 എസ്.ഐ.യു.സി നാടാർ, 444/2024-എസ്.സി.സി.സി, 445/2024-പട്ടികജാതി) എന്നീ തസ്തികകളിലേക്ക് 15മുതൽ 19വരെ തിരുവനന്തപുരം, എറണാകുളം,മലപ്പുറം ജില്ലകളിലെ വിവിധ കേന്ദ്രങ്ങളിൽ കായികക്ഷമതാ പരീക്ഷ നടത്തും. ഉദ്യോഗാർത്ഥികൾ പ്രൊഫൈലിൽ ലഭ്യമാക്കിയിട്ടുള്ള അഡ്മിഷൻ ടിക്കറ്റ്,വിജ്ഞാപനത്തിൽ അനുബന്ധമായി ചേർത്തിട്ടുളള മെഡിക്കൽ സർട്ടിഫിക്കറ്റ്,തിരിച്ചറിയൽ രേഖ എന്നിവ സഹിതം രാവിലെ 5.30ന് മുൻപ് പരീക്ഷാകേന്ദ്രത്തിലെത്തണം. നിശ്ചിത സമയത്തിനുശേഷം എത്തുന്നവരെ പരീക്ഷയിൽ പങ്കെടുപ്പിക്കില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |