ഓൺലൈൻ പരീക്ഷ മാറ്റി
തിരുവനന്തപുരം: മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസി.പ്രൊഫസർ ബയോകെമിസ്ട്രി (കാറ്റഗറി നമ്പർ 90/2025), അസി. പ്രൊഫസർ മൈക്രോബയോളജി (കാറ്റഗറി നമ്പർ 91/2025), അസി.പ്രൊഫസർ മൈക്രോബയോളജി (എൻ.സി.എ. ഹിന്ദുനാടാർ) (കാറ്റഗറി നമ്പർ 121/2025) തസ്തികകളിലേക്ക് ഇന്ന്നടത്താൻ തീരുമാനിച്ചിരുന്ന ഓൺലൈൻ പരീക്ഷ മാറ്റി വച്ചു. 2025-ലെ നാഷണൽ മെഡി. കൗൺസിലിന്റെ പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് കൂടി അപേക്ഷ സമർപ്പിക്കുന്നതിന് അവസരം നൽകേണ്ടതിനാലാണ് മാറ്റിയത്.
എൻഡ്യൂറൻസ് ടെസ്റ്റ്
ഓയിൽപാം ഇന്ത്യ ലിമിറ്റഡിൽ ഫീൽഡ് അസി. (കാറ്റഗറി നമ്പർ 473/2024) തസ്തികയിലേക്ക് 22,23,24,28,29, 30 തീയതികളിൽ തിരുവനന്തപുരം വെള്ളായണി കാർഷിക കോളേജിൽ എൻഡ്യൂറൻസ് ടെസ്റ്റ് നടത്തും. അഡ്മിറ്റ് കാർഡ് ഉദ്യോഗാർത്ഥികളുടെ പ്രൊഫൈലിൽ ലഭിക്കും. ടെസ്റ്റിൽ വിജയിക്കുന്നവർക്ക് അന്നുതന്നെ പി.എസ്.സി ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധനയും ഉണ്ടാകും.
പ്രായോഗിക പരീക്ഷ
കോളേജ് വിദ്യാഭ്യാസ വകുപ്പിൽ ഹെറിറ്റേജ് ഡോക്യുമെന്റ് ട്രാസ്ലേറ്റർ (കാറ്റഗറി നമ്പർ 129/2023) തസ്തിക ചുരുക്ക പട്ടികയിലുൾപ്പെട്ടവർക്ക് 22 ന് രാവിലെ 10.30ന് പി.എസ്.സി ഓഫീസിൽ പ്രായോഗിക പരീക്ഷ നടത്തും.
ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും
പൊലീസ് വകുപ്പിൽ അസി.സബ് ഇൻസ്‌പെക്ടർ (ട്രെയിനി) (ടെലികമ്മ്യൂണി ക്കേഷൻസ്) (പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 748/2024) തസ്തികയിലേക്ക് 24 ന് രാവിലെ 5.30ന് കൊല്ലം എസ്.എൻ.കോളേജ് മൈതാനത്ത് ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും നടത്തും.വിജയിക്കുന്നവർക്ക് അന്ന് പി.എസ്.സി കൊല്ലം മേഖലാ ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധനയും നടത്തും.
അഭിമുഖംസാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ലക്ചറർ ഇൻ ആർക്കിടെക്ചർ (ഗവ.പോളിടെക്നിക്കുകൾ) (കാറ്റഗറി നമ്പർ 03/2024) തസ്തികയിലേക്ക് 15,16 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ തീരുമാനിച്ചിരുന്ന 15ലെ അഭിമുഖം മറ്റൊരു ദിവസത്തേക്ക് മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.ഫോൺ:0471 2546441.
സർട്ടിഫിക്കറ്റ് പരിശോധനകാർഷിക വികസന കർഷകക്ഷേമ വകുപ്പിൽ അഗ്രികൾച്ചറൽ ഓഫീസർ (കാറ്റഗറി നമ്പർ 506/2024) തസ്തികയുടെ ചുരുക്കപട്ടികയിലുൾപ്പെട്ടവർക്ക് 17,18ന് രാവിലെ 10.30ന് പി.എസ്.സി ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.
അഞ്ച് തസ്തികകളിലേക്ക് അഭിമുഖം നടത്താൻ ഇന്നലെ ചേർന്ന പി.എസ്.സി യോഗം തീരുമാനിച്ചു. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസി.പ്രൊഫസർ ഇൻ കാർഡിയോളജി (ഒ.ബി.സി.)(കാറ്റഗറി നമ്പർ 753/2024),കാസർകോട് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ (ഫിസിക്കൽ സയൻസ്) കന്നട മീഡിയം (ധീവര) (കാറ്റഗറി നമ്പർ 069/2025), കണ്ണൂർ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽ.പി.എസ്. (തസ്തികമാറ്റം മുഖേന) (കാറ്റഗറി നമ്പർ 028/2025), തിരുവനന്തപുരം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽ.പി.എസ്. (പട്ടികജാതി) (കാറ്റഗറി നമ്പർ 074/2025), കോഴിക്കോട് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട്‌ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (ഉറുദു) (പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 120/2024) എന്നീ തസ്തികയിലേക്ക് അഭിമുഖം നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |