
കേരള കേര കർഷക സഹകരണ ഫെഡറേഷനിൽ (കേരഫെഡ്) അനലിസ്റ്റ് (കാറ്റഗറി നമ്പർ 244/2024) തസ്തികയിലേക്ക് 26 ന് രാവിലെ 7 മുതൽ 8.50 വരെ നടത്തുന്ന ഒ.എം.ആർ. പരീക്ഷയ്ക്ക് ആലപ്പുഴ ജില്ലയിലെ കോൺവെന്റ് സ്‌ക്വയർ ജംഗ്ഷന് സമീപം, ലിയോ 13 ഹയർ സെക്കൻഡറി സ്‌കൂളിൽ ഉൾപ്പെടുത്തിയിരുന്ന രജിസ്റ്റർ നമ്പർ 1014028 മുതൽ 1014232 വരെയുള്ളവർ ആലപ്പുഴ കളക്ടറേറ്റിന് സമീപം ലജനാത്തുൽ മുഹമ്മദീയ ഹയർ സെക്കൻഡറി സ്‌കൂളിൽ ഹാജരായി പരീക്ഷയെഴുതണം .
തൃശൂർ, കോഴിക്കോട് ജില്ലകളിൽ തദ്ദേശസ്വയംഭരണ വകുപ്പ്/കാസർകോട് ജില്ലയിൽ
ആരോഗ്യ വകുപ്പ് എന്നിവിടങ്ങളിൽ ഫാർമസിസ്റ്റ് (മോഡേൺ മെഡിസിൻ) (കാറ്റഗറി നമ്പർ 029/2025, 155/2025) തസ്തികകളിലേക്ക് 27 ന് രാവിലെ 7 മുതൽ 8.50 വരെ നടത്തുന്ന പൊതു ഒ.എം.ആർ. പരീക്ഷയ്ക്ക് ആലപ്പുഴ ജില്ലയിലെ കോൺവെന്റ് സ്‌ക്വയർ ജംഗ്ഷന് സമീപം, ലിയോ 13 ഹയർ സെക്കൻഡറി സ്‌കൂളിൽ ഉൾപ്പെടുത്തിയിരുന്ന രജിസ്റ്റർ നമ്പർ 1003298 മുതൽ 1003520 വരെയുള്ളവർ ആലപ്പുഴ കളക്ടറേറ്റിന് സമീപം ലജനാത്തുൽ മുഹമ്മദീയ ഹയർ സെക്കൻഡറി സ്‌കൂളിൽ ഹാജരായി പരീക്ഷയെഴുതണം.
സർട്ടിഫിക്കറ്റ് പരിശോധന
സർവകലാശാലകളിൽ സിസ്റ്റം മാനേജർ (കാറ്റഗറി നമ്പർ 190/2024) തസ്തികയുടെ ചുരുക്കപട്ടികയിലുൾപ്പെട്ടവർക്ക് 28 രാവിലെ 10.30 മുതൽ പി.എസ്.സി. ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.
അഭിമുഖം
കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് കയർ മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡിൽ (കയർഫെഡ്) സെയിൽസ്
അസിസ്റ്റന്റ് ഗ്രേഡ് 2 (സൊസൈറ്റി കാറ്റഗറി) (മുസ്ലീം) (കാറ്റഗറി നമ്പർ 322/2025) തസ്തികയിലേക്ക് അഭിമുഖം നടത്തും.
ചുരുക്കപട്ടിക പ്രസിദ്ധീകരിക്കും
ഭൂജല വകുപ്പിൽ ഡ്രാഫ്ട്സ്മാൻ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 238/2024), ഭാരതീയ ചികിത്സാ വകുപ്പിൽ മെഡിക്കൽ ഓഫീസർ (നേത്ര) (കാറ്റഗറി നമ്പർ 505/2024), ആരോഗ്യ വകുപ്പിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് (കാറ്റഗറി നമ്പർ 011/2025), ആർക്കിയോളജി വകുപ്പിൽ ഫോട്ടോഗ്രാഫർ (കാറ്റഗറി നമ്പർ 581/2024), കേരളത്തിലെ യൂണിവേഴ്സിറ്റികളിൽ അസിസ്റ്റന്റ് എഞ്ചിനീയർ (ഇൻസ്ട്രുമെന്റേഷൻ) (കാറ്റഗറി നമ്പർ 069/2024), കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് കൺസ്യൂമർ ഫെഡറേഷൻ ലിമിറ്റഡിൽ ഗോഡൗൺ മാനേജർ (പാർട്ട് 1 - ജനറൽ കാറ്റഗറി) (പട്ടികജാതി) (കാറ്റഗറി നമ്പർ 213/2024), കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡിൽ (മാർക്കറ്റ്‌ഫെഡ്) ഫീൽഡ് ഓഫീസർ (പാർട്ട് 1 - ജനറൽ കാറ്റഗറി) (പട്ടികജാതി, എൽ.സി./എ.ഐ.) (കാറ്റഗറി നമ്പർ 788/2024, 789/2024), കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് കയർ മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡിൽ (കയർഫെഡ്) അസിസ്റ്റന്റ് ഫിനാൻസ് മാനേജർ (പാർട്ട് 1, 2) (ജനറൽ, സൊസൈറ്റി കാറ്റഗറി) (കാറ്റഗറി നമ്പർ 284/2024,285/2024), ആർക്കിയോളജി വകുപ്പിൽ ക്യൂറേറ്റർ (പട്ടികജാതി/പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 528/2024) എന്നീ തസ്തികയിലേക്ക് ചുരുക്കപട്ടിക പ്രസിദ്ധീകരിക്കും.
സാദ്ധ്യതാപട്ടിക പ്രസിദ്ധീകരിക്കും
വിവിധ ജില്ലകളിൽ ആരോഗ്യ വകുപ്പിൽ ട്രീറ്റ്‌മെന്റ് ഓർഗനൈസർ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 44/2024), കേരള കേരകർഷക സഹകരണ ഫെഡറേഷൻ ലിമിറ്റഡിൽ (കേരഫെഡ്) ഫയർമാൻ (കാറ്റഗറി നമ്പർ 430/2024) സാദ്ധ്യതാപട്ടിക പ്രസിദ്ധീകരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |