
ഹോമിയോപ്പതി വകുപ്പിൽ മെഡിക്കൽ ഓഫീസർ (ഹോമിയോ) (തസ്തികമാറ്റം മുഖേന) (കാറ്റഗറി നമ്പർ 183/2025) തസ്തികയിലേക്ക് അഭിമുഖം നടത്താൻ ഇന്നലെ ചേർന്ന പി.എസ് .സി യോഗം തീരുമാനിച്ചു.
ചുരുക്കപട്ടിക പ്രസിദ്ധീകരിക്കും
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ലക്ചറർ ഇൻ ടൂൾ ആൻഡ് ഡൈ എൻജിനീയറിംഗ്
(ഗവ.പോളിടെക്നിക്ക് കോളേജുകൾ) (കാറ്റഗറി നമ്പർ 095/2025), ഭൂജല വകുപ്പിൽ അസിസ്റ്റന്റ് എൻജിനീയർ (കാറ്റഗറി നമ്പർ 466/2024), തൃശൂർ, കോഴിക്കോട് ജില്ലകളിൽ തദ്ദേശസ്വയംഭരണ വകുപ്പിൽ ഫാർമസിസ്റ്റ് (മോഡേൺ മെഡിസിൻ)
(കാറ്റഗറി നമ്പർ 029/2025),കാസർകോട് ജില്ലയിൽ ആരോഗ്യ വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് 2 (ഹിന്ദുനാടാർ) (കാറ്റഗറി നമ്പർ 155/2025), പ്രിസൺസ് ആൻഡ് കറക്ഷണൽ സർവീസസിൽ വെൽഫയർ ഓഫീസർ ഗ്രേഡ് 2 (പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 437/2024) എന്നീ തസ്തികയിലേക്ക് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും.
സാദ്ധ്യതാപട്ടിക പ്രസിദ്ധീകരിക്കും
കേരള സംസ്ഥാന ജലഗതാഗത വകുപ്പിൽ കോൾക്കർ (കാറ്റഗറി നമ്പർ 105/2025), ഫിഷറീസ് വകുപ്പിൽ ഫിഷറീസ് അസിസ്റ്റന്റ് (കാറ്റഗറി നമ്പർ 104/2025), വിവിധ ജില്ലകളിൽ വിവിധ വകുപ്പുകളിൽ 'ആയ' (കാറ്റഗറി നമ്പർ 117/2025),തദ്ദേശസ്വയംഭരണ വകുപ്പിൽ (തൃശൂർ കോർപ്പറേഷൻ ഇലക്ട്രിസിറ്റി വിങ്) ഇലക്ട്രിസിറ്റി വർക്കർ (കാറ്റഗറി നമ്പർ 118/2025), മലപ്പുറം, കാസർകോട് ജില്ലകളിൽ സാമൂഹ്യനീതി/വനിത ശിശുവികസന വകുപ്പിൽ മേട്രൺ ഗ്രേഡ് 1 (കാറ്റഗറി നമ്പർ 386/2024), കേരള വാട്ടർ അതോറിറ്റിയിൽ ഡ്രാഫ്ട്സ്മാൻ ഗ്രേഡ് 1 (ഇലക്ട്രിക്കൽ) (കാറ്റഗറി നമ്പർ 031/2024), കേരള വാട്ടർ അതോറിറ്റിയിൽ ഓവർസിയർ ഗ്രേഡ് 3 (കാറ്റഗറി നമ്പർ 033/2024), കേരള ടൂറിസം ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡിൽ ഓഫീസ് അസിസ്റ്റന്റ് (കാറ്റഗറി നമ്പർ 197/2025) തസ്തികയിലേക്ക് സാദ്ധ്യതാ പട്ടിക പ്രസിദ്ധീകരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |