
കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ ലിമിറ്റഡിൽ എൻജിനീയറിംഗ് അസിസ്റ്റന്റ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ 362/2025, 223/2025-പട്ടികജാതി/പട്ടികവർഗ്ഗം), തസ്തികയിലേക്ക് 12 ന് രാവിലെ 7 മുതൽ 8.50 വരെ ഒ.എം.ആർ. പരീക്ഷ നടത്തും.
വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻ
ടെക്‌നോളജി സിസ്റ്റം മെയിന്റനൻസ്) (കാറ്റഗറി നമ്പർ 99/2025) തസ്തികയിലേക്ക് 16 ന് രാവിലെ 7 മുതൽ 8.50 വരെ ഒ.എം.ആർ. പരീക്ഷ നടത്തും.
കേരള പൊലീസ് വകുപ്പിൽ അഡ്മിനിസ്ട്റേറ്റീവ് അസിസ്റ്റന്റ് (പട്ടികജാതി/പട്ടികവർഗ്ഗം) (കാറ്റഗറി
നമ്പർ 293/2025) തസ്തികയിലേക്ക് 17 ന് രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 12.20 വരെ ഒ.എം.ആർ. പരീക്ഷ നടത്തും.
കേരള സംസ്ഥാന മലിനീകരണ നിയന്ത്റണ ബോർഡിൽ അസിസ്റ്റന്റ് എൻജിനീയർ (കാറ്റഗറി നമ്പർ 357/2025) തസ്തികയിലേക്ക് 19 ന് രാവിലെ 7 മുതൽ 8.50 വരെ ഒ.എം.ആർ. പരീക്ഷ നടത്തും.
വനിത ശിശുവികസന വകുപ്പിൽ കെയർ ടേക്കർ (മെയിൽ/ഫീമെയിൽ) (കാറ്റഗറി നമ്പർ 45/2025, 46/2025, 586/2024, 647/2024, 648/2024, 129/2025, 130/2025) തസ്തികയിലേക്ക് 21 ന് 7 മുതൽ 8.50 വരെ ഒ.എം.ആർ. പരീക്ഷ നടത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |