
തിരുവനന്തപുരം; തിരുവനന്തപുരത്ത് പൊലീസ് കോൺസ്റ്റബിൾ (ട്രെയിനി) (കാറ്റഗറി നമ്പർ 740/2024), പൊലീസ് കോൺസ്റ്റബിൾ (ട്രെയിനി) (പട്ടികജാതി/പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 484/2024) തസ്തികകളുടെ ചുരുക്ക പട്ടികയിലുൾപ്പെട്ടവർക്ക് ജനു. 7മുതൽ 16വരെ രാവിലെ 5.30ന് പേരൂർക്കട,എസ്.എ.പി. ഗ്രൗണ്ട്,ശ്രീകാര്യം സി.ഇ.ടി.കോളേജ് ഗ്രൗണ്ട് എന്നിവിടങ്ങളിൽ ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും നടത്തും.
പരീക്ഷയിൽ യോഗ്യത നേടുന്നവർക്ക് അന്നേ ദിവസം രാവിലെ 10.30ന് പി.എസ്.സി.ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധനയും നടത്തും. ഉദ്യോഗാർത്ഥികൾ യോഗ്യതാ സർട്ടിഫിക്കറ്റുകൾ (മെഡിക്കൽ സർട്ടിഫിക്കറ്റുകൾ ഉൾപ്പെടെ) പ്രൊഫൈലിൽ അപ്‌ലോഡ് ചെയ്തതിനുശേഷം പരിശോധനയ്ക്ക് ഹാജരാകണം.
അഭിമുഖം
കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് ലിമിറ്റഡിൽ അക്കൗണ്ടന്റ് (കാറ്റഗറി നമ്പർ 135/2023) തസ്തികയിലേക്ക് ജനുവരി 7 മുതൽ 9വരെ അഭിമുഖം നടത്തും.
സർട്ടിഫിക്കറ്റ് പരിശോധന
ഗവ.സെക്രട്ടേറിയേറ്റ്/കേരള പബ്ലിക് സർവീസ് കമ്മീഷൻ/അഡ്വക്കേറ്റ് ജനറൽ ഓഫീസ് (എറണകുളം)/സ്റ്റേറ്റ് ഓഡിറ്റ് വകുപ്പ്/വിജിലൻസ് ട്രൈബ്യൂണൽ/എൻക്വയറി കമ്മീഷണർ ആൻഡ് സ്‌പെഷ്യൽ ജഡ്ജ് ഓഫീസ് എന്നിവിടങ്ങളിൽ അസിസ്റ്റന്റ്/ഓഡിറ്റർ (തസ്തികമാറ്റം മുഖേന) (കാറ്റഗറി നമ്പർ 577/2024) തസ്തികയുടെ ചുരുക്കപ്പട്ടികയിലുൾപ്പെട്ടവരിൽ സർട്ടിഫിക്കറ്ര് പരിശോധന പൂർത്തിയാക്കാത്തവർക്ക് 5ന് പി.എസ്.സി.ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.
പരീക്ഷാഫലം
ജൂലായ് 2025വകുപ്പുതല പരീക്ഷയുടെ ഭാഗമായി തിരുവനന്തപുരം,എറണാകുളം,കോഴിക്കോട് മേഖലകളിൽ വച്ച് കാഴ്ചപരിമിതരായ ഉദ്യോഗസ്ഥർക്കുവേണ്ടി നടത്തിയ വാചാപരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |