
ഫയർ ആൻഡ് റെസ്‌ക്യൂ സർവീസസ് വകുപ്പിൽ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ ഡ്രൈവർ (ട്രെയിനി) (കാറ്റഗറി നമ്പർ 472/2024, 491/2024- എസ്.സി.സി.സി.) തസ്തികയിലേക്ക് ഡിസംബർ 2, 3, 4, 5 തീയതികളിൽ രാവിലെ 5.30 ന് കൊല്ലം ജില്ലയിലെ എസ്.എൻ. കോളേജ് ഗ്രൗണ്ട്, കോട്ടയം ജില്ലയിലെ എം.എം.എൻ.എസ്.എസ്. കോളേജ് ഗ്രൗണ്ട് എന്നിവിടങ്ങളിൽ ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും നടത്തും.
എക്‌സൈസ് ആൻഡ് പ്രൊഹിബിഷൻ വകുപ്പിൽ സിവിൽ എക്‌സൈസ് ഓഫീസർ (ട്രെയിനി) (കാറ്റഗറി നമ്പർ 743/2024) തസ്തികയുടെ മാറ്റി വച്ച കായികക്ഷമതാ പരീക്ഷ തിരുവനന്തപുരം, പേരൂർക്കട എസ്.എ.പി. പരേഡ് ഗ്രൗണ്ടിലും, പൊലീസ് വകുപ്പിൽ അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ (ട്രെയിനി) (പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 387/2024) തസ്തികയുടെ മാറ്റിവച്ച കായികക്ഷമതാ പരീക്ഷ തിരുവനന്തപുരം, കേശവദാസപുരം, എം.ജി.കോളേജ് ഗ്രൗണ്ടിലും ഡിസംബർ 1 രാവിലെ 5.30 ന് നടത്തും. യോഗ്യത നേടുന്നവർക്ക് അന്നേദിവസം രാവിലെ 10.30 ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധനയും നടത്തും.
സർട്ടിഫിക്കറ്റ് പരിശോധന
മത്സ്യഫെഡിൽ ഓപ്പറേറ്റർ ഗ്രേഡ് 3 (പാർട്ട് 1-ജനറൽ കാറ്റഗറി) (കാറ്റഗറി നമ്പർ 591/2024) തസ്തികയുടെ സാധ്യതാപട്ടികയിലുൾപ്പെട്ടവർക്ക് ഡിസംബർ 3 രാവിലെ 10.30 മുതൽ പി.എസ്.സി. ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.
അഭിമുഖം
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ കാർഡിയോളജി (ഒ.ബി.സി.) (കാറ്റഗറി നമ്പർ 753/2024) തസ്തികയിലേക്ക് ഡിസംബർ 3 ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.
ആലപ്പുഴ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ (ഹിന്ദി) (തസ്തികമാറ്റം മുഖേന) (കാറ്റഗറി നമ്പർ 249/2024) തസ്തികയിലേക്ക് 2025 ഡിസംബർ 3 നും പ്രീപ്രൈമറി ടീച്ചർ (കാറ്റഗറി നമ്പർ 383/2024) തസ്തികയിലേക്ക് ഡിസംബർ 3, 4, 5 തീയതികളിലും ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽ.പി.എസ്. (കാറ്റഗറി നമ്പർ 609/2024) തസ്തികയിലേക്ക് ഡിസംബർ 5 നും പി.എസ്.സി. ആലപ്പുഴ ജില്ലാ ഓഫീസിൽ അഭിമുഖം നടത്തും.
മലപ്പുറം ജില്ലയിൽ തദ്ദേശസ്വയംഭരണ വകുപ്പിൽ പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 611/2024) തസ്തികയിലേക്ക് ഡിസംബർ 3, 4, 5 തീയതികളിൽ പി.എസ്.സി. മലപ്പുറം ജില്ലാ ഓഫീസിലും ഡിസംബർ 17, 18, 19 തീയതികളിൽ പി.എസ്.സി. കോഴിക്കോട് ജില്ലാ ഓഫീസിലും അഭിമുഖം നടത്തും.
കോഴിക്കോട് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ (അറബിക്) (ഈഴവ/തിയ്യ/ബില്ലവ) (കാറ്റഗറി നമ്പർ 63/2025), ഹൈസ്‌കൂൾ ടീച്ചർ (നാച്ച്യുറൽ സയൻസ്) (മലയാളം മീഡിയം) (കാറ്റഗറി നമ്പർ 384/2020), ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽ.പി.എസ്. (പട്ടികജാതി) (കാറ്റഗറി നമ്പർ 80/2025), പാർട്ട്‌ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (സംസ്‌കൃതം) (ഈഴവ/ബില്ലവ/തിയ്യ) (കാറ്റഗറി നമ്പർ 705/2024) തസ്തികകകളിലേക്ക് ഡിസംബർ 3 നും ഹൈസ്‌കൂൾ ടീച്ചർ (ഹിന്ദി) (എസ്.ഐ.യു.സി. നാടാർ) (കാറ്റഗറി നമ്പർ 796/2024), പാർട്ട്‌ടൈം ഹൈസ്‌കൂൾ ടീച്ചർ (ഉറുദു) (പട്ടികജാതി) (കാറ്റഗറി നമ്പർ 457/2024) തസ്തികകളിലേക്ക് ഡിസംബർ 4 നും പി.എസ്.സി. കോഴിക്കോട് ജില്ലാ ഓഫീസിലും അഭിമുഖം നടത്തും.
പാർട്ട്‌ടൈം ഹൈസ്‌കൂൾ ടീച്ചർ (ഉറുദു) (കാറ്റഗറി നമ്പർ 384/2024) തസ്തികയിലേക്ക് ഡിസംബർ 3 ന് പി.എസ്.സി. കോഴിക്കോട് ജില്ലാ ഓഫീസിൽ വച്ച് അഭിമുഖം നടത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |