
പൊലീസ് (ഫിങ്കർ പ്രിന്റ് ബ്യൂറോ) വകുപ്പിൽ ഫിങ്കർ പ്രിന്റ് സെർച്ചർ (കാറ്റഗറി നമ്പർ 233/2024) തസ്തികയിൽ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കാൻ ഇന്നലെ ചേർന്ന പി.എസ്.സി യോഗം തീരുമാനിച്ചു.
ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും
കേരള വനം വികസന കോർപ്പറേഷൻ ലിമിറ്റഡിൽ മാനേജർ (കാറ്റഗറി നമ്പർ 545/2023-ഒ.ബി.സി., 211/2024-ഈഴവ/തിയ്യ/ബില്ലവ), ഫീൽഡ് ഓഫീസർ (കാറ്റഗറി നമ്പർ 449/2024-എസ്.ഐ.യു.സി.നാടാർ, 450/2024-ധീവര, 784/2024-പട്ടികജാതി, 785/2024-മുസ്ലീം, 786/2024-ഹിന്ദുനാടാർ, 787/2024-വിശ്വകർമ്മ) തസ്തികകളിലേക്ക് 20 രാവിലെ 5.30 ന് തിരുവനന്തപുരം എസ്.എ.പി. പരേഡ് ഗ്രൗണ്ടിൽ ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും നടത്തും.
സർട്ടിഫിക്കറ്റ് പരിശോധന
കോളേജ് വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ ലാ (കാറ്റഗറി നമ്പർ 569/2024) തസ്തികയിലേക്ക് 16 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |