SignIn
Kerala Kaumudi Online
Saturday, 07 March 2026 9.55 AM IST

പ്രായോഗിക പരീക്ഷ

Increase Font Size Decrease Font Size Print Page
p

തിരുവനന്തപുരം: ടൂറിസം വകുപ്പിൽ ഷോഫർ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 649/2024 - എൽ.സി./എ.ഐ.), കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിൽ ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് (കാറ്റഗറി നമ്പർ 447/2024- ഈഴവ/തിയ്യ/ബില്ലവ) തസ്തികകളിലേക്ക് 11 ന് രാവിലെ 5.30 ന് കെ.എസ്.ആർ.ടി.സി.യുടെ തിരുവനന്തപുരം ആനയറയിലെ സ്വിഫ്റ്റ് ആസ്ഥാനത്തുള്ള ഗ്രൗണ്ടിൽ പ്രായോഗിക പരീക്ഷ (എച്ച് ടെസ്റ്റ്, റോഡ് ടെസ്റ്റ്) നടത്തും.

സർട്ടിഫിക്കറ്റ് പരിശോധന

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ലക്ചറർ ഇൻ ടൂൾ ആൻഡ് ഡൈ എൻജിനീയറിംഗ് (ഗവ. പോളിടെക്നിക്കുകൾ) (കാറ്റഗറി നമ്പർ 95/2025) തസ്തികയിലേക്ക് 9 ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.

കേരള ഇലക്ട്രിക്കൽ ഇൻസ്പക്ടറേറ്റ് വകുപ്പിൽ അസിസ്റ്റന്റ് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടർ (കാറ്റഗറി നമ്പർ 96/2025) തസ്തികയിലേക്ക് 2026 മാർച്ച് 10 ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.

തിരുവനന്തപുരം ജില്ലയിൽ പൊതുമരാമത്ത് (ഇലക്ട്രിക്കൽ വിംഗ്) വകുപ്പിൽ ലൈൻമാൻ (കാറ്റഗറി നമ്പർ 32/2025) തസ്തികയുടെ സാദ്ധ്യതാപട്ടികയിലുൾപ്പെട്ടവരിൽ സർട്ടിഫിക്കറ്റ് പരിശോധന പൂർത്തിയാക്കാത്തവർക്ക് പി.എസ്.സി. ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.

വിവരണാത്മക പരീക്ഷ

ഇടുക്കി ജില്ലയിൽ വിവിധ വകുപ്പുകളിൽ ക്ലർക്ക് (തമിഴും മലയാളവും അറിയാവുന്നവർ) (കാറ്റഗറി നമ്പർ 503/2024-ധീവര) തസ്തികയിലേക്ക് 18 ന് രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 12.50 വരെ വിവരണാത്മക പരീക്ഷ (മുഖ്യ പരീക്ഷ) നടത്തും.


TAGS: PSC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.