തിരുവനന്തപുരം: ജില്ലയിൽ പൊലീസ് കോൺസ്റ്റബിൾ (എ.പി.ബി.) (കാറ്റഗറി നമ്പർ 530/2019,357/2020, 358/2020) തസ്തികയിലേക്ക് നാളെ മുതൽ 15വരെയും,17 മുതൽ 21വരെയും, 25 മുതൽ 26 വരെയും കേശവദാസപുരം എം.ജി. കോളേജ് ഗ്രൗണ്ട്,വെള്ളായണി കാർഷിക കോളേജ് ഗ്രൗണ്ട്,പേരൂർക്കട എസ്.എ.പി. ക്യാമ്പ്,നാലാഞ്ചിറ മാർഇവാനിയോസ് കോളേജ് ഗ്രൗണ്ട് എന്നിവിടങ്ങളിലായി ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും നടത്തും.
സർട്ടിഫിക്കറ്റ് പരിശോധന
ആരോഗ്യ വകുപ്പിൽ ഡെന്റൽ ഹൈജീനിസ്റ്റ്-ഏഴാം എൻ.സി.എ-എസ്.സി.സി.സി (കാറ്റഗറി നമ്പർ 173/2022) തസ്തികയിലേക്ക് ഇന്ന് രാവിലെ 11ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.
ഒ.എം.ആർ. പരീക്ഷ
കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിൽ നെറ്റ് വർക് അഡ്മിനിസ്ട്രേറ്റർ (കാറ്റഗറി നമ്പർ 137/2020) തസ്തികയിലേക്ക് 19ന് രാവിലെ 7:15 മുതൽ 9:15 വരെ ഒ.എം.ആർ പരീക്ഷ നടത്തും.
ആരോഗ്യ വകുപ്പിൽ ഡെപ്യൂട്ടി ഡിസ്ട്രിക്ട് എഡ്യൂക്കേഷൻ മീഡിയ ഓഫീസർ (കാറ്റഗറി നമ്പർ 549/2021) തസ്തികയിലേക്ക് 20ന് രാവിലെ 7:15 മുതൽ 9:15 വരെ ഒ.എം.ആർ പരീക്ഷ നടത്തും.
എം.ടെക് ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: എം.ടെക് ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു . അലോട്ട്മെന്റിനെ സംബന്ധിച്ച പരാതി ഇന്ന് ഉച്ചയ്ക്ക് 1 നകം mtechadmission@cet.ac.in ൽ അറിയിക്കണം.
വിദ്യാധൻ
സ്കോളർഷിപ്പ്
6600 കുട്ടികൾക്ക്
തിരുവനന്തപുരം : സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ള മിടുക്കരായ വിദ്യാർഥികൾക്ക് ഉന്നത വിദ്യാഭ്യാസത്തിനുള്ള വിദ്യാധൻ സ്കോളർഷിപ്പ് ഈ വർഷം മുതൽ ഇന്ത്യയിലെ 15 സംസ്ഥാനങ്ങളിലുള്ള 6600 കുട്ടികൾക്ക് നൽകുമെന്ന് സരോജിനി ദാമോദരൻ ഫൗണ്ടേഷൻ ട്രസ്റ്റി എസ്.ഡി. ഷിബുലാലും മാനേജിംഗ് ട്രസ്റ്റി കുമാരി ഷിബുലാലും വാർത്താസമ്മേളനത്തിൽ അറിയിച്ചു.
പുതുതായി ബീഹാർ,ജാർഖണ്ഡ്,പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളാണ് ഉൾപ്പെടുത്തിയത്. മൂന്നു സംസ്ഥാനങ്ങളിൽ ആരംഭിച്ച 1600 പേർക്കുള്ള സ്കോളർഷിപ്പുകളിലേക്ക് 40,000 ത്തോളം അപേക്ഷകളാണ് ലഭിച്ചത്. വിദ്യാധൻ പദ്ധതിയിലൂടെ 2200 ഓളം കുട്ടികൾ ഉന്നത വിദ്യാഭ്യാസം പൂർത്തിയാക്കിയെന്ന് നാഷണൽ പ്രോഗ്രാം ഡയറകടർ മീരാ രാജീവൻ പറഞ്ഞു. സ്കോളർഷിപ്പ് പദ്ധതിയുടെ പങ്കാളികളുടെയും ഗുണഭോക്താക്കളുടെ ഒത്തുചേരൽ തിരുവനന്തപുരം സംഘടിപ്പിച്ചു. ഫൗണ്ടേഷൻ ട്രസ്റ്റിമാരായ പ്രൊഫ. എസ്. രാമാനന്ദ്, ശ്രുതി ഷിബുലാൽ, യു.എസ്.ടി സി.ഇ.ഒ കൃഷ്ണ സുധീന്ദ്ര എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |