തിരുവനന്തപുരം: സംസ്ഥാനത്തെ ആശുപത്രികളിൽ, രോഗികൾക്ക് ആനുപാതികമായി റാങ്ക്ലിസ്റ്റിൽ നിന്ന് സ്റ്റാഫ് നഴ്സ് നിയമനം നടക്കുന്നില്ലെന്ന് പരാതി. അതേസമയം, ഹോസ്പിറ്റൽ ഡെവലപ്മെന്റ് കമ്മിറ്റി, എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എന്നിവ വഴി താത്കാലിക നിയമനം നിർബാധം തുടരുന്നതായി ഉദ്യോഗാർത്ഥികൾ ആരോപിക്കുന്നു.
സ്റ്റാഫ് നഴ്സ് റാങ്ക്ലിസ്റ്റിന് അവശ്യ സർവീസ് തസ്തികയാണെന്ന പരിഗണന പോലും നൽകുന്നില്ല.
14 ജില്ലകളിലായി പ്രസിദ്ധീകരിച്ച, 7,123 പേർ ഉൾപ്പെട്ട റാങ്ക് ലിസ്റ്റുകളുടെ കാലാവധി അവസാനിക്കാനിരിക്കെ,ഇതുവരെ നിയമന ശുപാർശ ലഭിച്ചത് 16 ശതമാനം പേർക്കു മാത്രമാണ്.
സ്റ്റാഫ് നഴ്സ് ഗ്രേഡ് -2 റാങ്ക് ലിസ്റ്റുകൾ നവംബർ 28 മുതൽ ജനുവരി 24 വരെയുള്ള തീയതികളിലായി റദ്ദാകും. 100 ലധികം നിയമനം നടന്നത് തിരുവനന്തപുരം, പാലക്കാട്,എറണാകുളം ജില്ലകളിൽ മാത്രമാണ്. പത്തനംതിട്ട, കൊല്ലം, ഇടുക്കി ജില്ലകളിൽ 50 പേർക്കുപോലും നിയമനം ലഭിച്ചിട്ടില്ല.
347 പേർ ഉൾപ്പെട്ട വയനാട് ജില്ലയിലെ റാങ്ക് ലിസ്റ്റിൽ നിന്ന് ഇതുവരെ നിയമന ശുപാർശ നടന്നത് 6 പേർക്ക് മാത്രമാണ്. രണ്ടുവർഷത്തിനിടെ ഇവിടെ നിന്നും ഒരാളിന് പോലും നിയമന ശുപാർശ അയച്ചിട്ടില്ലെന്ന് ഉദ്യോഗാർത്ഥികൾ പരാതിപ്പെടുന്നു.
അസി. സെയിൽസ്മാൻ റാങ്ക്
ലിസ്റ്റിന് നിയമനക്കുരുക്ക്
അഡ്വൈസ് മെമ്മോ കിട്ടിയവർക്കും നിരാശ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സിവിൽ സപ്ലൈസ് കോർപറേഷനിൽ അസിസ്റ്റന്റ് സെയിൽസ്മാൻ റാങ്ക് ലിസ്റ്റ് നിലവിൽ വന്നിട്ടും ആകെ നടന്നത് ഏഴു ശതമാനം നിയമനം മാത്രം. 16,716 പേരുള്ള റാങ്ക് ലിസ്റ്റിൽ നിന്ന് 1,232 പേർക്കാണ് നിയമന ശുപാർശ ലഭിച്ചത്. ഇതിൽ പകുതിയും എൻ.ജെ.ഡി (നോൺ ജോയിന്റഡ്) ഒഴിവാണ്. ഇതുകഴിഞ്ഞാൽ യഥാർത്ഥ നിയമനം 665 മാത്രം.
മുൻ റാങ്ക് ലിസ്റ്റിൽ നിന്ന് 2914 പേർക്ക് നിയമന ശുപാർശ ലഭിച്ചിരുന്നു. 2023 ഫെബ്രുവരി 27 മുതൽ ജൂൺ രണ്ട് വരെയാണ് വിവിധ ജില്ലകളിലായി റാങ്ക് ലിസ്റ്റുകൾ നിലവിൽ വന്നത്. മൂന്നുവർഷമാണ് കാലാവധി. കോഴിക്കോട്ട് ജില്ലാ പി.എസ്.സി ഓഫീസിൽ നിന്ന് നിയമന ശുപാർശ ലഭിച്ചവർക്ക് മൂന്നു മാസം കഴിഞ്ഞിട്ടും നിയമനമായിട്ടില്ല. ഏപ്രിൽ 29ന് 14 പേർക്കും ജൂൺ മൂന്നിന് അഞ്ചുപേർക്കുമാണ് നിയമന ശുപാർശ നൽകിയത്. ശുപാർശ ലഭിച്ചവർക്ക് മൂന്ന് മാസത്തിനകം നിയമനം നൽകണമെന്നാണ് വ്യവസ്ഥ. ഇടുക്കി, വയനാട്, കാസർകോട് ജില്ലകളിൽ 50 പേർക്കുപോലും ശുപാർശ ലഭിച്ചിട്ടില്ല. മുൻ റാങ്ക് ലിസ്റ്റിൽ പത്തനംതിട്ട, വയനാട് എന്നിവ ഒഴികെയുള്ള ജില്ലകളിൽ നൂറിൽ കൂടുതൽ പേർക്കു നിയമനം ലഭിച്ചിരുന്നു.
കൂടുതൽ നിയമനം ശുപാർശ തലസ്ഥാനത്ത്
തിരുവനന്തപുരം-267
ഇതിൽ എൻ.ജെ.ഡി ഒഴിവ്-167
പുതുതായി റിപ്പോർട്ട് ചെയ്ത ഒഴിവ്-100
കുറഞ്ഞ ശുപാർശ വയനാട്ടിൽ-21
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |