
കോട്ടയം: പുതുപ്പള്ളിയിൽ അവസാന വോട്ടും ഉറപ്പിക്കാനുള്ള തീവ്രശ്രമത്തിൽ മുന്നണികൾ. പരസ്യപ്രചാരണം ആറ് മണിക്ക് അവസാനിക്കാനിരിക്കെ, യു ഡി എഫും, എൽ ഡി എഫും, ബി ജെ പിയും ആവേശത്തിലാണ്. പാമ്പാടിയിൽ കൊട്ടിക്കലാശം പുരോഗമിക്കുകയാണ്.
എൽ ഡി എഫ് സ്ഥാനാർത്ഥി ജെയ്ക്ക് സി തോമസും, യു ഡി എഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മനും ബി ജെ പിയുടെ ലിജിൻ ലാലുമെല്ലാം പാമ്പാടിയിലെത്തും. ചാണ്ടി ഉമ്മന് വോട്ടുറപ്പിക്കാൻ പ്രതിപക്ഷ നേതാവ് വി ഡി സതീശനും ശശി തരൂരുമടക്കമുള്ളവർ മണ്ഡലത്തിലുണ്ട്. ജെയ്ക്കിനുവേണ്ടി മന്ത്രിമാരടക്കമുള്ളവർ എത്തിയിട്ടുണ്ട്.
ജെയ്ക്കിന് അനുകൂലമായ സാഹചര്യമാണെന്ന് മന്ത്രി വി എൻ വാസവൻ പറയുന്നു. മണ്ഡലത്തിലെ ആറ് പഞ്ചായത്തുകൾ ഭരിക്കുന്നത് എൽ ഡി എഫ് ആണെന്നും മന്ത്രി ഒരു മാദ്ധ്യമത്തോട് പറഞ്ഞു. അതേസമയം, ഭരണവിരുദ്ധ വികാരം വോട്ടായി മാറുമെന്നാണ് യു ഡി എഫിന്റെ അവകാശവാദം. വിശ്വാസി സമൂഹത്തിലാണ് ബി ജെ പിയുടെ പ്രതീക്ഷ.





|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |