
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയതോടെ തിരുവനന്തപുരം നഗരസഭയിലെ ഭരണം പിടിക്കാനുള്ള ശ്രമത്തിലാണ് യുഡിഎഫ്. എൽഡിഎഫ് ആകട്ടെ തുടർഭരണം ഉറപ്പിക്കാനുള്ള സജീവശ്രമത്തിലും. വളരെ കരുതലോടാണ് മുന്നണികളുടെ നീക്കം.
മുൻ എംഎൽഎ ശബരീനാഥിനെ മുന്നിൽ നിർത്തിയാണ് യുഡിഎഫ് തിരുവനന്തപുരം കോർപറേഷനിലെ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. അതുകൊണ്ട് നിസാരക്കാരനായ സ്ഥാനാർത്ഥിയെ ആയിരിക്കില്ല എൽഡിഎഫ് രംഗത്തിറക്കുകയെന്നത് വ്യക്തമാണ്. ആര്യ രാജേന്ദ്രൻ രണ്ടാമൂഴത്തിന് എത്തുമോയെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ അടക്കം ചർച്ചകളുണ്ടായി. പാർട്ടി എന്ത് തീരുമാനിക്കുന്നോ അത് അനുസരിക്കുമെന്ന് ആര്യ നേരത്തെ വ്യക്തമാക്കി കഴിഞ്ഞതാണ്.
പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ആര്യ രാജേന്ദ്രനായേക്കില്ല മേയർ സ്ഥാനാർത്ഥി. നിയമസഭയിലേക്ക് ആര്യയെ മത്സരിപ്പിച്ചേക്കുമെന്ന് ചില മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മേയർ സ്ഥാനാർത്ഥിയായി സിപിഎം ജില്ലാ കമ്മിറ്റി അംഗവും ശിശുക്ഷേമ സമിതി മുൻ ജനറൽ സെക്രട്ടറിയുമായ എസ് പി ദീപക്ക്, മുൻ എംപി എ സമ്പത്ത് അടക്കമുള്ളവരുടെ പേരുകൾ ഉയർന്നു കേൾക്കുന്നുണ്ട്. വൈകാതെ തന്നെ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് കൂടി ആരൊക്കെയായിരിക്കും സ്ഥാനാർത്ഥികളെന്ന് നിശ്ചയിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |