
കൊച്ചി: ജലഗതാഗത രംഗങ്ങൾ വമ്പൻ മാറ്റത്തിനു വഴിയൊരുക്കിയ കൊച്ചി മെട്രോ ഫുഡ് സ്ട്രീറ്റിന് തുടക്കമിടുന്നു. ഹൈക്കോടതി ജംഗ്ഷൻ വാട്ടർ മെട്രോ സ്‌റ്റേഷനിലാണ് ആദ്യമായി ഫുഡ് സ്ട്രീറ്റ് ഒരുക്കുന്നത്. 750 സ്‌ക്വയർ ഫീറ്റുള്ള എട്ട് കിയോസ്‌കുകളാണ് ഹൈക്കോടതി ജംഗ്ഷനിലെ മെട്രോ സ്‌റ്റേഷനിലുള്ളത്. ഇത് നാളുകൾക്ക് മുന്നേ ഒരു തവണ ടെൻഡർ ചെയ്ത് പോയിരുന്നെങ്കിലും ടെൻഡർ വിളിച്ച വ്യക്തി കടകൾ തുടങ്ങിയില്ല.
ഇതേത്തുടർന്ന് എട്ട് കിയോസ്‌കുകൾക്കുമായി വീണ്ടും ടെൻഡർ ചെയ്യുകയായിരുന്നു. രണ്ടോ മൂന്നോ വർഷത്തേക്ക് ആകും ടെൻഡർ. 2.5 ലക്ഷം രൂപയ്ക്കാണ് മുമ്പ് ടെൻഡർ നിശ്ചയിച്ചിരുന്നത്. ഇത്തവണ ടെൻഡർ നടപടികൾ പൂർത്തിയായാൽ ഉടൻ മറ്റ് നടപടികളിലേക്ക് കടക്കാനാണ് കെ.ഡബ്ല്യു.ആർ.എല്ലിന്റെ നീക്കം.
ഹൈക്കോടതി ജംഗ്ഷനിലെ കിയോസ്‌കുകൾ ഒന്നിച്ച് പ്രവർത്തനം തുടങ്ങണം എന്നതാണ് നിലവിലെ പദ്ധതി.
ആദ്യ ഘട്ടത്തിൽ ഹൈക്കോടതി ജംഗ്ഷൻ വാട്ടർ മെട്രോ സ്‌റ്റേഷനിൽ മാത്രമാണ് ഫുഡ് സ്ട്രീറ്റ് ഒരുക്കുന്നത്.
തുടർന്നുള്ള ഘട്ടങ്ങളിൽ മറ്റ് വാട്ടർ മെട്രോ സ്‌റ്റേഷനുകളിലേക്കും ഫുഡ് കോർട്ടുകളോ ഫുഡ് സ്ട്രീറ്റുകളോ പരിഗണനയിലുണ്ടെന്ന് അധികൃതർ
വാട്ടർ മെട്രോ -നിലവിലെ ടെർമിനലുകൾ
വൈറ്റില, കാക്കനാട്, ഹൈക്കോർട്ട്, ബോൾഗാട്ടി, വൈപ്പിൻ, ഫോർട്ട്‌കൊച്ചി, ചേരാനല്ലൂർ, സൗത്ത് ചിറ്റൂർ, ഏലൂർ, മുളവുകാട് നോർത്ത്
നിലവിലെ റൂട്ടുകൾ
ഹൈക്കോർട്ട് - ഫോർട്ട്‌കൊച്ചി, ഹൈക്കോർട്ട് - വൈപ്പിൻ, ഹൈക്കോർട്ട് - സൗത്ത് ചിറ്റൂർ, സൗത്ത് ചിറ്റൂർ - ചേരാനെല്ലൂർ, വൈറ്റില - കാക്കനാട്
(യാത്രക്കാരുടെ എണ്ണം കുറവായതിനാൽ ഹൈക്കോർട്ട് - സൗത്ത് ചിറ്റൂർ, സൗത്ത് ചിറ്റൂർ - ചേരാനല്ലൂർ റൂട്ടുകളിലെ ട്രിപ്പ് കുറവാണ് )
വാട്ടർമെട്രോ ആരംഭം: 2023 ഏപ്രിൽ 25
ആദ്യം സർവീസ് തുടങ്ങിയ റൂട്ടുകൾ: വൈറ്റില -കാക്കനാട്, ഹൈക്കോർട്ട്- വൈപ്പിൻ
ടിക്കറ്റ് ഇതര വരുമാനം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഫുഡ് സ്ട്രീറ്റ് ഉൾപ്പടെയുള്ള പദ്ധതികളുമായി വാട്ടർ മെട്രോ മുന്നോട്ട് നീങ്ങുന്നത് മറ്റ് പദ്ധതികളും അണിയറയിലൊരുങ്ങുന്നുണ്ട്.
സാജൻ ജോൺ
സി.ഒ.ഒ, കൊച്ചി വാട്ടർ മെട്രോ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |