തിരുവനന്തപുരം: രണ്ടാംവർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ ഫലം ഇന്ന് വൈകിട്ട് 3ന് മന്ത്രി വി.ശിവൻകുട്ടി പ്രഖ്യാപിക്കും. 3.30 മുതൽ ഫലമറിയാം. www.results.hse.kerala.gov.in, www.prd.kerala.gov.in, results.digilocker.gov.in, www.results.kite.kerala.gov.in വെബ്‌സൈറ്റുകളിലൂടെയും SAPHALAM 2025, iExaMS- Kerala, PRD Live മൊബൈൽ ആപ്ലിക്കേഷനുകളിലൂടെയും ഫലം ലഭ്യമാകും. 4,44,707 വിദ്യാർത്ഥികളാണ് പ്ലസ് ടു പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തത്. വി.എച്ച്.എസ്.ഇയിൽ 26,178 പേരാണ് ഫലം കാത്തിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |