
പാലക്കാട്: ഒളിവു ജീവിതം അവസാനിപ്പിച്ച് രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ ഇന്ന് വോട്ട് ചെയ്യാൻ പാലക്കാട് എത്തിയേക്കും. പാലക്കാട് നഗരസഭയിലെ കുന്നത്തൂർമേട് സൗത്തിലെ സെന്റ് സെബാസ്റ്റ്യൻസ് സ്‌കൂളിലെ ബൂത്ത് നമ്പർ രണ്ടിലാണ് രാഹുലിന് വോട്ട്. രാഹുൽ താമസിക്കുന്ന ഫ്ളാറ്റ് ഈ വാർഡിലാണ് സ്ഥിതി ചെയ്യുന്നത്. ഇവിടെ കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റാണ്.
രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയായ ശേഷമുള്ള ആദ്യ തദ്ദേശ തിരഞ്ഞെടുപ്പാണിത്. ബെംഗളൂരുവിൽ താമസിക്കുന്ന 23 വയസുകാരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലെടുത്ത കേസിൽ രാഹുലിന് ഉപാധികളോടെ മുൻകൂർ ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് വോട്ട് ചെയ്യാനെത്തുമെന്ന അഭ്യൂഹം സജീവമാകുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ രാഹുൽ പാലക്കാട് സജീവമായിരുന്നു. പീഡനക്കേസിൽ മുഖ്യമന്ത്രിക്ക് പരാതി ലഭിച്ചതോടെയാണ് രാഹുൽ മണ്ഡലത്തിൽ നിന്ന് ഒളിവിൽ പോയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |