SignIn
Kerala Kaumudi Online
Saturday, 25 April 2026 7.05 PM IST

'300 കോടിയുടെ ആസ്‌തി കൈക്കലാക്കാനുള്ള ശ്രമം'; എൻഎസ്എസ് താലൂക്ക് യൂണിയൻ പിരിച്ചുവിട്ടതിൽ പ്രതികരിച്ച് ഗണേശ് കുമാർ

Increase Font Size Decrease Font Size Print Page
ganesh-kumar

പത്തനാപുരം: പത്തനാപുരം എൻഎസ്‌സ് യൂണിയൻ പിരിച്ചുവിട്ട നടപടിയിൽ പ്രതികരിച്ച് മന്ത്രി ഗണേശ്‌ കുമാർ. പത്തനാപുരം എൻഎസ്‌എസ് യൂണിയന് 300 കോടിയുടെ ആസ്‌തിയുണ്ടെന്നും അത് കൈക്കലാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് നിലവിലെ നടപടികളെന്നും മന്ത്രി ആരോപിച്ചു.

' ആർ ബാലകൃഷ്‌ണപിള്ളയുടെ നേതൃത്വത്തിൽ 64 വർഷംകൊണ്ട് പത്തനാപുരം എൻഎസ്എസ് യൂണിയന് 300 കോടി രൂപയുടെ ആസ്‌തിയുണ്ട്. ഇത് കൈക്കലാക്കാനുള്ള പരിപാടിയുടെ ഭാഗമാണിത്'- ഗണേശ്‌ കുമാർ പറഞ്ഞു.

എൻഎസ്‌എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പിലൂടെ എത്തിയ ആളാണ് താൻ. അല്ലാതെ വളഞ്ഞവഴിയിലൂടെയല്ല എത്തിയത്. ആ സ്ഥാനത്ത് നിന്നും പെട്ടെന്നൊരു ദിവസം രാവിലെ മാറ്റുമ്പോൾ അതിൽ ജനാധിപത്യധ്വംസനമല്ലേയെന്ന് മറ്റുള്ളവർ പരിശോധിക്കട്ടെയെന്നും ഗണേഷ്‌കുമാർ പറഞ്ഞു. എൻഎസ്‌സിന്റെ ഔദ്യോഗിക തീരുമാനം എന്തായാലും അതിനെ അംഗീകരികരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

എൻഎസ്‌എസിന്റെ ജനറൽ സെക്രട്ടറിയായ ജി സുകുമാരൻ നായരുടെ തീരുമാനങ്ങളെ എതിർക്കില്ലെന്ന് തന്റെ അച്ഛന് വാക്കുകൊടുത്തിട്ടുണ്ടെന്നും അതതുപോലെ പാലിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

TAGS: NEWS, NSS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.