കൊച്ചി: സമൂഹ മാദ്ധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്നും ചാനൽ ചർച്ചയിൽ മോശം പരാമർശം നടത്തിയെന്നും നടി ഹണി റോസും തൃശൂർ സ്വദേശി സലിമും രാഹുൽ ഈശ്വറിനെതിരെ നൽകിയ പരാതികളിൽ പൊലീസ് നിയമോപദേശം തേടി. ഇന്ന് മറുപടി ലഭിച്ചശേഷം തുടർ നടപടി സ്വീകരിക്കും. രാഹുൽ ഈശ്വർ മുൻകൂർ ജാമ്യം തേടി ഇന്നലെ ഹൈക്കോടതിയെ സമീപിച്ചു. ജാമ്യാപേക്ഷ ഇന്ന് പരിഗണിച്ചേക്കും.
സൈബർ ഇടങ്ങളിൽ രാഹുൽ ഈശ്വർ തനിക്കെതിരെ സംഘടിത ആക്രമണം നടത്തുന്നതായി ശനിയാഴ്ചയാണ് ഹണി റോസ് എറണാകുളം സെൻട്രൽ സ്റ്റേഷനിൽ പരാതി നൽകിയത്. ഇന്നലെ രാവിലെയാണ് രണ്ടാമത്തെ പരാതി ലഭിച്ചത്. ചാനൽ ചർച്ചകളിലൂടെയും സമൂഹ മാദ്ധ്യമങ്ങളിലൂടെയും ഹണി റോസിനെ രാഹുൽ അപമാനിക്കുന്നുവെന്നാണ് സലിമിന്റെ പരാതിയിലുള്ളത്. സംഭവവുമായി നേരിട്ട് ബന്ധമില്ലാത്തയാളെന്ന നിലയിൽ സലിമിന്റെ പരാതി പൊലീസ് ഗൗരവത്തിൽ എടുത്തിട്ടില്ല.
• രാഹുൽ ഈശ്വർ പറയുന്നത്
ചർച്ചകളിൽ അഭിപ്രായം പറയുകയേ ചെയ്തിട്ടുള്ളൂ. വിമർശിച്ചതല്ലാതെ നുണയോ അപവാദമോ പറഞ്ഞിട്ടില്ല. കേസിലെ പ്രതിയെ ന്യായീകരിച്ചിട്ടില്ല. പരാതിക്കാരിയോട് പ്രതി മാപ്പ് പറയണമെന്നും പറഞ്ഞിരുന്നു. ആരെയും അധിക്ഷേപിക്കാൻ ഉദ്ദേശ്യമില്ലെന്നും രാഹുൽ ഹർജിയിൽ പറയുന്നു.
രാഹുൽ ഈശ്വറിനെതിരെ ലഭിച്ച പരാതികൾ പൊലീസ് പരിശോധിച്ചുവരിയാണ്
അശ്വതി ജിജി
ഡി.സി.പി, കൊച്ചി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |