തിരുവനന്തപുരം : തൃണമൂൽ കോൺഗ്രസിൽ ചേർന്നതിന് പിന്നാലെ നാളെ വാർത്താസമ്മേളനം വിളിച്ച് പി.വി. അൻവർ എം,എൽ.എ . നാളെ രാവിലെ 9.30ന് തിരുവനന്തപുരത്താണ് വാർത്താസമ്മേളനം വിളിച്ചിരിക്കുന്നത്, പ്രധാനപ്പെട്ട ഒരു വിഷയം അറിയിക്കാനുണ്ടെന്നാണ് അൻവർ ഫേസ്‌ബുക്ക് പോസ്റ്റിൽ വ്യക്തമാക്കിയിരിക്കുന്നത്. അൻവർ നാളെ എം.എൽ.എ സ്ഥാനം രാജി വച്ചേക്കുമെന്നാണ് സൂചന. തൃണമൂൽ കോൺഗ്രസിൽ ഔദ്യോഗികമായി അംഗത്വം എടുക്കാൻ സ്വതന്ത്ര എം.എൽ.എ സ്ഥാനം തടസമാണെന്നാണ് വിവരം. അൻവറിന് നിയമസഭയുടെ കാലാവധി തീരുംവരെ മറ്റൊരു പാർട്ടിയിൽ ചേർന്നാൽ അയോഗ്യത നേരിടേണ്ടി വരും. ഇത് മറികടക്കാനാണ് രാജി ചർച്ചകൾക്ക് പിന്നിൽ.
കഴിഞ്ഞ ദിവസമാണ് പി.വി. അൻവർ മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസിൽ ചേർന്നത്. നിലവിൽ തൃണമൂലിന്റെ സംസ്ഥാന കോർഡിനേറ്റർ പദവിയാകും അൻവർ വഹിക്കുക. ഇതിനൊപ്പം കേരളത്തിലെ പാർട്ടിയുടെ ചുമതലകൾ ഏകോപിപ്പിക്കുന്നതിന് എം.പിമാരായ സുസ്മിത ദേവ്, മഹുവ മൊയ്ത്ര എന്നിവർക്ക് മമതാ ബാനർജി ചുമതല നൽകിയതായും വിവരമുണ്ട്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |