കൊച്ചി: ബോബി ചെമ്മണൂരിന് പിന്നാലെ രാഹുൽ ഈശ്വറിനെതിരെയും സിനിമാതാരം ഹണി റോസ് ഇന്നലെ വൈകിട്ട് എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. സ്ത്രീത്വത്തെ അപമാനിക്കുകയും തന്റെ മൗലികാവകാശങ്ങളിൽ കടന്നുകയറി അപമാനിക്കുകയും അപായപ്പെടുത്തുമെന്ന തരത്തിൽ ഭീഷണിപ്പെടുത്തുകയും ചെയ്തതിന് രാഹുലിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് നേരത്തെ ഹണി ഫേസ്ബുക്ക് കുറിപ്പിൽ അറിയിച്ചിരുന്നു. തനിക്കെതിരെ പരാമർശങ്ങൾ നടത്തിയയാൾക്കെതിരെ നൽകിയ പരാതിയുടെ ഗൗരവം ചോർത്തിക്കളയാനും ജനങ്ങളുടെ പൊതുബോധം തിരിക്കാനുമാണ് രാഹുൽ ശ്രമിക്കുന്നത്. അതിന്റെ ഫലമായി തൊഴിലിന് ഭീഷണികൾ, അപായഭീഷണികൾ, അശ്ളീലവും ദ്വയാർത്ഥവും നിറഞ്ഞ അപമാനക്കുറിപ്പുകൾ തുടങ്ങിയവ സൈബറിടങ്ങളിൽ തനിക്കെതിരെ പ്രചരിക്കാൻ പ്രധാന കാരണക്കാരൻ രാഹുലാണ്. വസ്ത്രധാരണം ഉൾപ്പെടെ വിവരിച്ച് സ്ത്രീകളെ അപമാനിക്കുന്നത് സംഘടിത കുറ്റകൃത്യമാണെന്നും ഹണി ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |