തിരുവനന്തപുരം: ബുധനാഴ്ച വരെ വടക്കൻ ജില്ലകളിൽ ഒറ്റപ്പെട്ട വേനൽ മഴ ലഭിക്കും. മഴയോടൊപ്പം ശക്തമായ ഇടിമിന്നലിനും സാദ്ധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം. കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 - 55 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനു സാധ്യതയുള്ളതിനാൽ മത്സ്യബന്ധനം പാടില്ല.
അടുത്ത മൂന്ന് ദിവസം പാലക്കാട് ജില്ലയിൽ താപനില 39 ഡിഗ്രി വരെയും തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 38 ഡിഗ്രി വരെയും കൊല്ലം,ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, കാസർകോട് ജില്ലകളിൽ 37ഡിഗ്രി വരെയും ഉയരും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |