തിരുവനന്തപുരം: ലാനിന പ്രതിഭാസം സെപ്തംബറിൽ സജീവമാകുമെന്നതോടെ ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ കേന്ദ്രത്തിന്റെ പ്രവചനം.ആഗസ്റ്റിൽ ലാനിന സജീവമാകുമെന്നായിരുന്നു മുൻ പ്രവചനം. കിഴക്കൻ പസഫിക് സമുദ്രത്തിൽ ഭൂമദ്ധ്യരേഖാ പ്രദേശത്തെ സമുദ്രോപരിതലത്തിലെ താപനില പതിവിൽ നിന്ന് കുറയുന്ന പ്രതിഭാസമാണ് ലാനിന.ഡിസംബർ വരെ ലാനിന തുടർന്നേക്കും.
മേഘവിസ്ഫോടനത്തെ തുടർന്നുള്ള അതിതീവ്രമഴയ്ക്കും സെപ്തംബറിൽ സാദ്ധ്യതയുണ്ട്.സംസ്ഥാനത്ത് ഇതിന്റെ സാദ്ധ്യത നിലനിൽക്കുന്നു.
ചെറിയ സമയത്തിൽ വലിയ അളവിൽ പെയ്യുന്ന മഴയിൽ മിന്നൽ പ്രളയം ഉണ്ടായേക്കാം. ഇപ്പോഴത്തെ ശക്തമായ മഴയിലും ഇതു സംഭവിക്കാം. മലയോര മേഖലകളിൽ ഉരുൾപൊട്ടൽ ഉണ്ടായേക്കാം. സംഭരണ ശേഷിയിൽ കൂടുതൽ വെള്ളം മണ്ണിലേക്കിറങ്ങുന്നതോടെ, ഭൂഗർഭ ജലത്തിന്റെ അളവ് കൂടുന്നതിനനുസരിച്ചു മണ്ണിനടിയിൽ മർദ്ദം വർദ്ധിച്ചാണ് ഉരുൾപ്പൊട്ടലുകൾ ഉണ്ടാകുന്നുത്.22 ഡിഗ്രിയിൽ കൂടുതൽ ചെരിവുള്ള മലമ്പ്രദേശങ്ങളിലാണ് ഇതിന്റെ സാദ്ധ്യത കൂടുതൽ. മലയോര മേഖലകളിലുള്ളവർ കൂടുതൽ ജാഗ്രത പാലിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |