തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച മുതൽ മഴ ശക്തിപ്പെടാൻ സാദ്ധ്യത. ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം തിങ്കളാഴ്ചയോടെ രൂപപ്പെടുന്ന സാഹചര്യത്തിലാണ് മഴ ശക്തിപ്പെടുന്നത്. നിലവിൽ വടക്കു കിഴക്കൻ കാറ്റ് ശക്തി പ്രാപിച്ചതിന്റെ ഫലമായാണ് സംസ്ഥാനത്ത് മഴ ലഭിക്കുന്നത്. തിങ്കളാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴ തെക്കൻ ജില്ലകളിൽ ലഭിക്കും. മദ്ധ്യ-വടക്കൻ ജില്ലകളിൽ ഇടിയോടു കൂടിയ മഴ ഉച്ചയ്ക്ക് ശേഷം ലഭിക്കും. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരള തീരത്ത് മത്സ്യബന്ധനവും പാടില്ല. ഉയർന്ന തിരമാല രൂപപ്പെടാൻ സാദ്ധ്യതയുള്ളതിനാൽ തീരദേശവാസികളും ജാഗ്രത പാലിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |