തിരുവനന്തപുരം:കൊച്ചുവേളിയിൽ നിന്ന് കൊല്ലം,കോട്ടയം,എറണാകുളം,പാലക്കാട്,കോയമ്പത്തൂർ,കാട്പാടി,വിജയവാഡ,റൂർക്കല,റാഞ്ചി,ധൻബാദ് വഴി ബീഹാറിലെ ബരൂനിയിലേക്ക് പ്രതിവാര സ്പെഷ്യൽ ട്രെയിൻ മേയ് 4ന് തുടങ്ങും.ജൂലായ് 2വരെയാണ് സർവ്വീസ്.ട്രെയിൻ നമ്പർ. 06091/06092.ശനിയാഴ്ചകളിൽ പുലർച്ചെ 1.30ന് കൊച്ചുവേളിയിൽ നിന്ന് പുറപ്പെട്ട് മൂന്നാം ദിവസം ഉച്ചയ്ക്ക് 1.55ന് ബരൂനിയിൽ എത്തും. ബരൂനിയിൽ നിന്ന് ചൊവ്വാഴ്ചകളിൽ വൈകിട്ട് 3.30ന് പുറപ്പെട്ട് മൂന്നാം ദിവസം രാത്രി 8.40ന് കൊച്ചുവേളിയിലെത്തും. 9 സ്ളീപ്പർ, 11ജനറൽ കോച്ചുകളാണുള്ളത്.
ട്രെയിൻ റദ്ദാക്കി
തിരുവനന്തപുരം:അസമിലെ ജതിയലമ്പൂരിൽ ട്രെയിൻ പാളംതെറ്റിയതിനെ തുടർന്ന് ഗതാഗതം തടസപ്പെട്ടതിനാൽ 30ന് തിരുവനന്തപുരത്തുനിന്ന് വൈകിട്ട് 4.55നുള്ള സിൽചാർ അരുണോയ് എക്സ്പ്രസ് റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു.
പ്രവേശന പരീക്ഷ
തിരുവനന്തപുരം: തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജിലും കോഴിക്കോട്ടെ മിംസ് കോളേജ് ഒഫ് അലൈഡ് ഹെൽത്ത് സയൻസിലും നടത്തുന്ന എം.എസ്.സി.(എം.എൽ.ടി.) കോഴ്സിലേക്കുള്ള പ്രവേശനപരീക്ഷ ജൂൺ 5ന് നടത്തും. അഡ്മിറ്റ് കാർഡ് www.lbscentre.kerala.gov.in വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. ഫോൺ: 0471-2560363, 364.
ബിഫാം പ്രവേശനം ഇന്നുകൂടി
തിരുവനന്തപുരം: ബി.ഫാം (ലാറ്ററൽ എൻട്രി) കോഴ്സിൽ നിലവിലുള്ള ഒഴിവുകളിൽ പ്രവേശനം നേടാൻ അർഹതയുള്ളവർ അതത് കോളേജുകളിൽ 27ന് ഉച്ചയ്ക്ക് രണ്ടിന് റിപ്പോർട്ട് ചെയ്യണം. വിജ്ഞാപനവും മാർഗനിർദ്ദേശങ്ങളും www.cee.kerala.gov.inൽ. ഹെൽപ് ലൈൻ : 0471 2525300.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |