SignIn
Kerala Kaumudi Online
Tuesday, 23 April 2024 8.59 PM IST

രാജയുടെ സ്ഥാനാർത്ഥിത്വവും രാജേന്ദ്രന്റെ വെല്ലുവിളിയും; കോടതി വിധി ജില്ലാ നേതൃത്വത്തിന് തിരിച്ചടി

p

ഇടുക്കി: ദേവികുളം നിയമസഭ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കിക്കൊണ്ടുള്ള ഹൈക്കോടതി വിധി സി.പി.എം ഇടുക്കി ജില്ലാ നേതൃത്വത്തിന് കനത്ത പ്രഹരമായി. സംവരണ മണ്ഡലത്തിൽ സ്ഥാനാർത്ഥിയെ നിശ്ചയിക്കുമ്പോൾ ഉണ്ടാകേണ്ടിയിരുന്ന സൂക്ഷ്മത നേതൃത്വത്തിൽ നിന്നുണ്ടായില്ലെന്ന വിമർശനം പാർട്ടിയിൽ നിന്നുതന്നെ ഉയർന്നു തുടങ്ങി. ജില്ലയിൽ ആകെയുള്ള അഞ്ച് മണ്ഡലങ്ങളിൽ നാലെണ്ണം നേടി മികവ് തെളിയിച്ച ജില്ലാ നേതൃത്വത്തിന്റെ തിളക്കത്തിന് കോട്ടം തട്ടുന്നതായി ഹൈക്കോടതി വിധി.

ജില്ലയിലെ ബഫർസോൺ, നിർമ്മാണ നിരോധനനിയമം, വന്യജീവി ആക്രമണം തുടങ്ങിയ വിഷയങ്ങളിൽ ഭരണവിരുദ്ധ വികാരം ശമിപ്പിക്കാനുള്ള ശ്രമങ്ങളുമായി ലോക്സഭാ തിരഞ്ഞടുപ്പിനെ നേരിടാനുള്ള മുന്നൊരുക്കങ്ങൾക്കിടെയാണ് ഇത്തരമൊരു പ്രതിസന്ധിയും വന്നുപെട്ടത്. ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തില്ലെങ്കിൽ ആറ് മാസത്തിനകം ദേവികുളം ഉപതിരഞ്ഞെടുപ്പിലേക്ക് പോകും. പട്ടികജാതി സംവരണ സീറ്റ് സി.പി.എം അട്ടിമറിച്ചുവെന്ന ആരോപണം കോൺഗ്രസ് ഇതിനകം ഉയർത്തിക്കഴിഞ്ഞു. ഈ സാഹചര്യങ്ങളെല്ലാം മറികടക്കണമെങ്കിൽ ജില്ലാ നേതൃത്വത്തിന് അത്യദ്ധ്വാനം വേണ്ടിവരും.

മണ്ഡലം കോൺഗ്രസിൽ നിന്ന് തിരികെ പിടിച്ച് മൂന്ന് തവണ തുടർച്ചയായി എം.എൽ.എയായ എസ്.രാജേന്ദ്രനെ മാറ്റി എ.രാജയെ സ്ഥാനാർത്ഥിയാക്കാനുള്ള തീരുമാനം ജില്ലാ നേതൃത്വത്തിന്റേതായിരുന്നു. രാജേന്ദ്രൻ ഒരു വട്ടം കൂടി സ്ഥാനാർത്ഥിത്വം പ്രതീക്ഷിച്ചെങ്കിലും പാർട്ടിയുടെ പൊതുമാനദണ്ഡം എതിരായി. പകരമാണ് ഡി.വൈ.എഫ്.ഐ സംസ്ഥാന സമിതി അംഗമായ രാജയ്ക്ക് സീറ്ര് നൽകിയത്. എം.എം. മണിയടക്കമുള്ളവരുടെ പിന്തുണയും രാജയ്ക്കുണ്ടായിരുന്നു.

രാജയെ സ്ഥാനാർത്ഥിയാക്കിയതിനു പിന്നാലെ പാർട്ടി ജില്ലാ നേതൃത്വവുമായി രാജേന്ദ്രൻ ഇടഞ്ഞു. 2016ൽ രാജേന്ദ്രന് ലഭിച്ച ഭൂരിപക്ഷത്തേക്കാൾ കൂടുതൽ നേടിയെങ്കിലും പാർട്ടിയുടെ ശക്തി കേന്ദ്രങ്ങളിൽ രാജ ഏറെ പിന്നിലായിരുന്നു. രാജേന്ദ്രന്റെ സ്വാധീന മേഖലകളായിരുന്നു ഇവയെല്ലാം. രാജേന്ദ്രൻ ജാതി അടിസ്ഥാനത്തിൽ വിഭജനം നടത്തി പാർട്ടി സ്ഥാനാർത്ഥിയെ തോല്പിക്കാൻ ശ്രമിച്ചെന്നാരോപിച്ച് വിവിധ ഘടകങ്ങൾ ജില്ലാ നേതൃത്വത്തിന് പരാതി നൽകി. തിരഞ്ഞെടുപ്പ് യോഗങ്ങളിൽ സ്ഥാനാർത്ഥിയുടെ പേര് പറയാൻ രാജേന്ദ്രൻ തയ്യാറായില്ലെന്നും പറയണമെന്ന് നേതാക്കൾ നിർദ്ദേശിച്ചിട്ട് അനുസരിച്ചില്ലെന്നും പരാതി ഉയർന്നു.

അതു ശരിവച്ച് പാർട്ടി സമ്മേളനത്തോടനുബന്ധിച്ച് എം.എം. മണി രംഗത്തെത്തിയതോടെ രാജേന്ദ്രനും മണിയും തമ്മിൽ കനത്ത വാക്‌പോര് നടന്നിരുന്നു. പിന്നാലെ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾക്ക് രാജേന്ദ്രനെ ഒരു വർഷത്തേക്ക് സസ്‌പെൻഡ് ചെയ്തു. രാജേന്ദ്രൻ പാർട്ടിയെ വെല്ലുവിളിക്കുന്നത് തുടരുന്നതിനിടെയാണ് തിരഞ്ഞെടുപ്പ് റദ്ദാക്കിക്കൊണ്ടുള്ള കോടതിവിധി.

​ ​ആ​ദ്യ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​കേ​സ് ​ദേ​വി​കു​ള​ത്ത്
അ​ന്ന് ​റോ​സ​മ്മ​ ​പു​ന്നൂ​സ്,
ഇ​പ്പോ​ൾ​ ​എ.​ ​രാജ

അ​ഖി​ൽ​ ​സ​ഹാ​യി

ഇ​ടു​ക്കി​:​ ​തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ ​സ്ഥാ​നാ​ർ​ത്ഥി​യെ​ ​കേ​ര​ള​ത്തി​ൽ​ ​ആ​ദ്യ​മാ​യി​ ​അ​യോ​ഗ്യ​യാ​ക്കി​യ​ ​ച​രി​ത്ര​മു​ള്ള​ ​മ​ണ്ഡ​ല​മാ​ണ് ​ദേ​വി​കു​ളം.​ 1957​ൽ​ ​ആ​ദ്യ​ ​നി​യ​മ​സ​ഭ​യി​ൽ​ ​ഇ​വി​ടെ​നി​ന്ന് ​തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ ​സി.​പി.​ഐ​യി​ലെ​ ​റോ​സ​മ്മ​ ​പു​ന്നൂ​സി​നെ​യാ​ണ് ​അ​യോ​ഗ്യ​യാ​ക്കി​യ​ത്.​ ​നാ​മ​നി​ർ​ദ്ദേ​ശ​ ​പ​ത്രി​ക​ ​അ​കാ​ര​ണ​മാ​യി​ ​ത​ള്ളി​യെ​ന്ന​ ​കോ​ൺ​ഗ്ര​സ് ​സ്ഥാ​നാ​ർ​ത്ഥി​യു​ടെ​ ​പ​രാ​തി​യി​ൽ​ ​കോ​ട്ട​യം​ ​ട്രൈ​ബ്യൂ​ണ​ലി​ന്റേ​താ​യി​രു​ന്നു​ ​വി​ധി.​ ​അ​ന്ന് ​ട്രൈ​ബ്യൂ​ണ​ലാ​യി​രു​ന്നു​ ​അ​ത്ത​രം​ ​കേ​സു​ക​ൾ​ ​പ​രി​ഗ​ണി​ച്ചി​രു​ന്ന​ത്.

1957​ ​ന​വം​ബ​ർ​ 14​നാ​യി​രു​ന്നു​ ​വി​ധി.​ ​കേ​ര​ള​ത്തി​ലെ​ ​ആ​ദ്യ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​കേ​സാ​യി​രു​ന്നു​ ​അ​ത്.​ ​ഇ​തി​നെ​തി​രെ​ ​റോ​സ​മ്മ​ ​ഹൈ​ക്കോ​ട​തി​യെ​ ​സ​മീ​പി​ച്ചെ​ങ്കി​ലും​ ​അ​നു​കൂ​ല​മാ​യി​ല്ല.​ ​പി​ന്നീ​ട് ​ന​ട​ന്ന​ ​ഉ​പ​തി​ര​‌​ഞ്ഞെ​ടു​പ്പി​ൽ​ ​റോ​സ​മ്മ​ ​ത​ന്നെ​ ​വി​ജ​യി​ച്ചു.​ 1958​ ​ജൂ​ൺ​ 30​ന് ​വീ​ണ്ടും​ ​നി​യ​മ​സ​ഭാം​ഗ​മാ​യി​ ​സ​ത്യ​പ്ര​തി​ജ്ഞ​ ​ചെ​യ്തു.

പി​ന്നീ​ട് ​സി.​പി.​ഐ​യും​ ​സി.​പി.​എ​മ്മും​ ​മ​ണ്ഡ​ലം​ ​മാ​റി​ ​മാ​റി​ ​പ്ര​തി​നി​ധീ​ക​രി​ച്ചു.​ ​ദേ​വി​കു​ളം​ ​സി.​പി.​എം​ ​കൈ​വ​ശ​മാ​ക്കു​ന്ന​ത് 1970​ൽ​ ​ജി.​വ​ര​ദ​രാ​ജ​നി​ലൂ​ടെ​യാ​ണ്.​ 1977​ൽ​ ​മ​ണ്ഡ​ലം​ ​കോ​ൺ​ഗ്ര​സ് ​പി​ടി​ച്ചു.​ 80​ൽ​ ​സി.​പി.​എം​ ​തി​രി​ച്ചു​പി​ടി​ച്ചു.​ 1991​ൽ​ ​കോ​ൺ​ഗ്ര​സി​ലെ​ ​എ.​കെ.​മ​ണി​ ​സി.​പി.​എ​മ്മി​ൽ​ ​നി​ന്ന് ​മ​ണ്ഡ​ലം​ ​സ്വ​ന്ത​മാ​ക്കി.​ ​പി​ന്നീ​ട് ​മൂ​ന്ന് ​ടേം​ ​മ​ണി​യാ​യി​രു​ന്നു​ ​എം.​എ​ൽ.​എ.​ 2006​ലാ​ണ് ​എ​സ്.​ ​രാ​ജേ​ന്ദ്ര​ൻ​ ​കോ​ൺ​ഗ്ര​സി​ൽ​ ​നി​ന്ന് ​സീ​റ്റ് ​പി​ടി​ച്ചെ​ടു​ക്കു​ന്ന​ത്.​ ​മൂ​ന്ന് ​ത​വ​ണ​ ​രാ​ജേ​ന്ദ്ര​ൻ​ ​മ​ണ്ഡ​ല​ത്തെ​ ​പ്ര​തി​നി​ധീ​ക​രി​ച്ചു.​ ​തു​ട​ർ​ച്ച​യാ​യി​ ​ജ​യി​ച്ച​വ​രെ​ ​പ​രി​ഗ​ണി​ക്കേ​ണ്ടെ​ന്ന​ ​സി.​പി.​എം​ ​മാ​ന​ദ​ണ്ഡ​പ്ര​കാ​രം​ ​ക​ഴി​ഞ്ഞ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​രാ​ജേ​ന്ദ്ര​ന് ​സ്ഥാ​നാ​ർ​ത്ഥി​ത്വം​ ​ന​ൽ​കി​യി​ല്ല.​ ​പ​ക​രം​ ​അ​ഡ്വ.​എ.​രാ​ജ​യെ​ ​പ​രി​ഗ​ണി​ച്ചു.​ ​കോ​ൺ​ഗ്ര​സി​ലെ​ ​ഡി.​കു​മാ​റി​നെ​ 7848​ ​വോ​ട്ടി​നാ​ണ് ​രാ​ജ​ ​പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

ജാ​തി​സ​മ​വാ​ക്യം​ ​പ്ര​ധാ​നം
മ​ണ്ഡ​ല​ത്തി​ലെ​ ​വോ​ട്ട​ർ​മാ​രി​ൽ​ 62​ ​ശ​ത​മാ​ന​വും​ ​ത​മി​ഴ് ​വം​ശ​ജ​രാ​ണ്.​ ​മ​ണ്ഡ​ല​ത്തി​ലെ​ 12​ൽ​ ​ഏ​ഴ് ​പ​ഞ്ചാ​യ​ത്തു​ക​ളി​ലും​ ​ഇ​വ​രാ​ണ് ​ഭൂ​രി​പ​ക്ഷം.​ ​അ​തി​നാ​ൽ​ ​ത​മി​ഴ്നാ​ട്ടി​ലെ​ ​പോ​ലെ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​ജാ​തി​ ​സ​മ​വാ​ക്യ​ങ്ങ​ൾ​ക്കും​ ​നി​ർ​ണാ​യ​ക​ ​പ​ങ്കു​ണ്ട്.​ ​അ​തു​കൊ​ണ്ടാ​ണ് ​ക​ഴി​ഞ്ഞ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​സി.​പി.​എം​ ​മ​ത്സ​രി​ച്ച​ ​മ​റ്റെ​ല്ലാ​ ​മ​ണ്ഡ​ല​ങ്ങ​ളി​ലും​ ​സ്ഥാ​നാ​ർ​ത്ഥി​ക​ളെ​ ​തീ​രു​മാ​നി​ച്ചി​ട്ടും​ ​ദേ​വി​കു​ള​ത്തെ​ ​സ്ഥാ​നാ​ർ​ത്ഥി​ ​നി​ർ​ണ​യം​ ​വൈ​കി​യ​ത്.

ത​മി​ഴ് ​വം​ശ​ജ​രാ​ണ് ​തു​ട​ർ​ച്ച​യാ​യി​ ​ഈ​ ​മ​ണ്ഡ​ല​ത്തെ​ ​പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന​ത്.​ ​എ​ങ്കി​ലും​ ​അ​വ​ർ​ക്കി​ട​യി​ലെ​ ​ജാ​തി​ ​വേ​ർ​തി​രി​വു​ക​ൾ​ ​വി​ജ​യ​ത്തി​ൽ​ ​നി​ർ​ണാ​യ​ക​ ​ഘ​ട​ക​മാ​കാ​റു​ണ്ട്.​ ​അ​തി​ൽ​ ​ത​ന്നെ​ ​പ​ള്ള​ർ,​ ​പ​റ​യ​ർ​ ​സ​മു​ദാ​യ​ങ്ങ​ളാ​ണ് ​ഏ​റെ​ ​നി​ർ​ണാ​യ​കം.​ ​ഈ​ ​വി​ഭാ​ഗ​ങ്ങ​ളി​ൽ​ ​ഏ​തെ​ങ്കി​ലും​ ​ഒ​ന്നി​ൽ​ ​നി​ന്നു​ള്ള​വ​രാ​കും​ ​ഇ​രു​മു​ന്ന​ണി​യി​ലെ​യും​ ​സ്ഥാ​നാ​ർ​ത്ഥി​ക​ൾ.​ ​എ​തി​ർ​സ്ഥാ​നാ​ർ​ത്ഥി​ ​ആ​രെ​ന്ന​റി​ഞ്ഞ് ​അ​തേ​ ​സ​മു​ദാ​യ​ക്കാ​ര​നെ​ ​പ്ര​ഖ്യാ​പി​ക്കാ​നു​ള്ള​ ​നീ​ക്ക​ത്തി​ന്റെ​ ​ഭാ​ഗ​മാ​യാ​ണ് ​സി.​പി.​എം​ ​ത​ന്ത്ര​പൂ​ർ​വം​ ​സ്ഥാ​നാ​ർ​ത്ഥി​ ​പ്ര​ഖ്യാ​പ​നം​ ​വൈ​കി​പ്പി​ച്ച​ത്.​ ​രാ​ജ​യ്‌​ക്കൊ​പ്പം​ ​പ​ള്ള​ർ​ ​സ​മു​ദാ​യ​ത്തി​ൽ​ ​നി​ന്നു​ള്ള​ ​ആ​ർ.​ഈ​ശ്വ​ര​നെ​യും​ ​പാ​ർ​ട്ടി​ ​പ​രി​ഗ​ണി​ച്ചി​രു​ന്നു.​ ​കോ​ൺ​ഗ്ര​സ് ​പ​റ​യ​ർ​ ​സ​മു​ദാ​യ​ത്തി​ൽ​ ​നി​ന്നു​ള്ള​ ​ഡി.​കു​മാ​റി​നെ​യാ​ണ് ​സ്ഥാ​നാ​ർ​ത്ഥി​യാ​യി​ ​പ്ര​ഖ്യാ​പി​ച്ച​ത്.​ ​ഇ​തോ​ടെ​യാ​ണ് ​രാ​ജ​യ്ക്ക് ​ന​റു​ക്ക് ​വീ​ണ​ത്.

സ​ഭാ​ ​പ്ര​വേ​ശ​ന​ ​നാ​ളിൽ
ത​ന്നെ​ ​രാ​ജ​യ്ക്ക് ​പി​ഴ​ച്ചു

കോ​വ​ളം​ ​സ​തീ​ഷ്‌​കു​മാർ

തി​രു​വ​ന​ന്ത​പു​രം​:​ ​സ​ത്യ​പ്ര​തി​ജ്ഞ​ ​തെ​റ്റി​ച്ച് ​ചൊ​ല്ലി​ക്കൊ​ണ്ടാ​യി​രു​ന്നു​ ​ദേ​വി​കു​ള​ത്തെ​ ​പ്ര​തി​നി​ധീ​ക​രി​ച്ച് ​നി​യ​മ​സ​ഭ​യി​ലെ​ത്തി​യ​ ​എ.​രാ​ജ​യു​ടെ​ ​തു​ട​ക്കം.​ ​ഇ​ക്കാ​ര്യം​ ​കേ​ര​ള​കൗ​മു​ദി​ ​ചൂ​ണ്ടി​ക്കാ​ണി​ച്ച​തോ​ടെ,​ ​വീ​ണ്ടും​ ​സ​ത്യ​പ്ര​തി​ജ്ഞ​ ​ചെ​യ്യേ​ണ്ടി​ ​വ​ന്നു.​ ​തെ​റ്റു​ ​പ​റ്റി​യ​തി​ന് ​പി​ഴ​യും​ ​അ​ട​ച്ചു.
2021​ ​മേ​യ് 25​നാ​യി​രു​ന്നു​ ​സ​ത്യ​പ്ര​തി​ജ്ഞ.​ ​ദേ​വി​കു​ള​ത്തെ​ ​ത​മി​ഴ് ​ജ​ന​ത​യോ​ടു​ള്ള​ ​കൂ​റ് ​പ്ര​ക​ടി​പ്പി​ക്കാ​ൻ​ ​ത​മി​ഴി​ൽ​ ​സ​ഗൗ​ര​വം​ ​പ്ര​തി​ജ്ഞ​ ​ചെ​യ്യാ​നാ​യി​രു​ന്നു​ ​രാ​ജ​യു​ടെ​ ​തീ​രു​മാ​നം.​ ​എ​ന്നാ​ൽ​ ,​സ​ത്യ​പ്ര​തി​ജ്ഞ​ ​ചൊ​ല്ലി​യ​പ്പോ​ൾ​ ​സ​ഗൗ​ര​വ​മെ​ന്നോ,​ ​ദൈ​വ​നാ​മ​ത്തി​ലെ​ന്നോ​ ​പ​റ​ഞ്ഞി​ല്ല.​ ​സ​ഗൗ​ര​വ​ത്തി​ന് ​തു​ല്യ​ ​ത​മി​ഴ് ​പ​ദ​മാ​യ​ ​'​ഉ​ള്ളാ​ർ​ന്ത്'​ ​അ​ല്ലെ​ങ്കി​ൽ​ ​'​ഉ​ള​മാ​റ്'​ ​എ​ന്നാ​യി​രു​ന്നു​ ​പ​റ​യേ​ണ്ടി​യി​രു​ന്ന​ത്.26​ന് ​ഇ​ക്കാ​ര്യം​ ​റി​പ്പോ​ർ​ട്ട് ​ചെ​യ്ത​ ​കേ​ര​ള​കൗ​മു​ദി,​ ​ച​ട്ട​ലം​ഘ​നം​ ​ചൂ​ണ്ടി​ക്കാ​ണി​ച്ചി​രു​ന്നു.​ ​തു​ട​ർ​ന്ന്,​ ​സ്പീ​ക്ക​ർ​ ​എം.​ബി.​ ​രാ​ജേ​ഷ് ​നി​യ​മ​സ​ഭാ​ ​സെ​ക്ര​ട്ടേ​റി​യ​റ്റി​നോ​ട് ​റി​പ്പോ​ർ​ട്ട് ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​നി​യ​മ​ ​വ​കു​പ്പ് ​വി​വ​ർ​ത്ത​നം​ ​ചെ​യ്‌​ത​തി​ലെ​ ​പി​ഴ​വാ​യി​രു​ന്നു​ ​കാ​ര​ണ​മെ​ന്ന് ​ക​ണ്ടെ​ത്തി.​ജൂ​ൺ​ ​ര​ണ്ടി​നാ​ണ് ​രാ​ജ​ ​വീ​ണ്ടും​ ​സ​ത്യ​പ്ര​തി​ജ്ഞ​ ​ചെ​യ്തു.​ ​ഇ​ത്ത​വ​ണ​ ​കൃ​ത്യ​മാ​യി​ ​'....​ക​ട​മ​ക​ളെ​ ​ഉ​ന്മ​യു​ട​ൻ​ ​നി​റ​വേ​റ്റ്റ്മെ​ന്റും​ ​ഉ​ള്ളാ​ർ​ന്ത് ​ഉ​റു​തി​ ​കൊ​ടു​ക്കി​റേ​ൻ​'​'​ ​എ​ന്ന് ​പ​റ​ഞ്ഞു.​ക്ര​​​മ​​​പ്ര​​​കാ​​​രം​​​ ​​​സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ​​​ ​​​ചെ​​​യ്യാ​​​തെ​​​ ​​​അ​​​ഞ്ച് ​​​ദി​​​വ​​​സം​​​ ​​​സ​​​ഭ​​​യി​​​ലി​​​രു​​​ന്ന​തി​നാ​ലാ​ണ് ​പി​ഴ​​​യൊ​ടു​ക്കേ​ണ്ടി​ ​വ​ന്ന​ത്.​​​ ​​​ദി​​​വ​​​സം​​​ 500​​​ ​രൂ​​​പ​​​ ​​​വ​​​ച്ച് 2500​​​ ​​​രൂ​​​പ​​​യാ​യി​രു​ന്നു​ ​പി​ഴ.

സ്ഥാ​നാ​ർ​ത്ഥി​ത്വ​ത്തി​ലും
ത​ർ​ക്കം
ക​ഴി​ഞ്ഞ​ ​നി​യ​മ​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​ദേ​വി​കു​ള​ത്തെ​ ​സ്ഥാ​നാ​ർ​ത്ഥി​യെ​യാ​ണ് ​സി.​പി.​എം​ ​ഏ​റ്റ​വും​ ​ഒ​ടു​വി​ൽ​ ​നി​ശ്ച​യി​ച്ച​ത്.​ ​ദേ​വി​കു​ള​ത്തി​ന്റെ​ ​കാ​ര്യ​ത്തി​ൽ​ ​പാ​ർ​ട്ടി​ക്കു​ള്ളി​ൽ​ ​അ​ഭി​പ്രാ​യ​ ​വ്യ​ത്യാ​സ​മു​ണ്ടാ​യി​രു​ന്നു.​ ​മ​ത്സ​രി​ക്കു​മ്പോ​ൾ​ ​ഡി.​വൈ.​എ​ഫ്.​ഐ​ ​സം​സ്ഥാ​ന​ ​ക​മ്മി​റ്റി​ ​അം​ഗ​വും​ ​സി.​പി.​എം​ ​ഏ​രി​യാ​ ​ക​മ്മി​റ്റി​ ​അം​ഗ​വു​മാ​യി​രു​ന്നു​ ​രാ​ജ.
എ.​രാ​ജ​യെ​ ​സ്ഥാ​നാ​ർ​ഥി​യാ​ക്കി​യ​തി​നു​ ​പി​ന്നാ​ലെ,​ ​സി.​പി.​എം​ ​ജി​ല്ലാ​ ​നേ​തൃ​ത്വ​വു​മാ​യി​ ​മു​ൻ​ ​എം.​എ​ൽ.​എ​ ​എ​സ്.​രാ​ജേ​ന്ദ്ര​ൻ​ ​ഇ​ട​ഞ്ഞു​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​രാ​ജ​യെ​ ​തോ​ൽ​പി​ക്കാ​ൻ​ ​രാ​ജേ​ന്ദ്ര​ൻ​ ​നീ​ക്കം​ ​ന​ട​ത്തി​യെ​ന്നു​ ​പാ​ർ​ട്ടി​ക്കു​ള്ളി​ൽ​ ​ആ​രോ​പ​ണ​മു​യ​ർ​ന്നു.​ ​അ​തു​ ​ശ​രി
വ​ച്ച് ​എം.​എം.​ ​മ​ണി​ ​എം.​എ​ൽ.​എ​ ​രം​ഗ​ത്തെ​ത്തി​യ​തോ​ടെ​ ​രാ​ജേ​ന്ദ്ര​നും​ ​മ​ണി​യും​ ​ത​മ്മി​ൽ​ ​ക​ന​ത്ത​ ​വാ​ക്‌​പോ​രാ​യി.​ ​തു​ട​ർ​ന്ന് ,​രാ​ജേ​ന്ദ്ര​നെ​ ​പാ​ർ​ട്ടി​ ​ഒ​രു​ ​വ​ർ​ഷ​ത്തേ​ക്കു​ ​സ​സ്‌​പെ​ൻ​ഡ് ​ചെ​യ്തു.

രാ​ജ​യ്ക്ക് ​ആ​ശ്ര​യം
സു​പ്രീം​ ​കോ​ട​തി

നി​​​യ​മ​കാ​ര്യ​ ​ലേ​ഖ​കൻ

കൊ​ച്ചി​:​ ​ദേ​വി​കു​ളം​ ​നി​യ​മ​സ​ഭാ​ ​മ​ണ്ഡ​ല​ത്തി​ലെ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​അ​സാ​ധു​വാ​ക്കി​യ​തി​നെ​തി​രെ​ ​എ.​ ​രാ​ജ​യ്ക്ക് ​സു​പ്രീം​കോ​ട​തി​യെ​ ​സ​മീ​പി​ക്കാം.​ ​സം​വ​ര​ണ​ ​സ​മു​ദാ​യാം​ഗ​മാ​ണോ​ ​എ​ന്ന​ ​ത​ർ​ക്ക​ത്തെ​ത്തു​ട​ർ​ന്ന് ​കൊ​ടി​ക്കു​ന്നി​ൽ​ ​സു​രേ​ഷ് ​എം.​പി​ക്ക് 2009​ൽ​ ​നി​യ​മ​ന​ട​പ​ടി​ക​ൾ​ ​നേ​രി​ടേ​ണ്ടി​ ​വ​ന്നി​രു​ന്നു.​ ​സം​വ​ര​ണ​ ​മ​ണ്ഡ​ല​മാ​യ​ ​മാ​വേ​ലി​ക്ക​ര​യി​ൽ​ ​നി​ന്ന് ​വി​ജ​യി​ച്ച​ ​കൊ​ടി​ക്കു​ന്നി​ലി​നെ​ ​പ​ട്ടി​ക​ജാ​തി​ ​വി​ഭാ​ഗ​ക്കാ​ര​നാ​യി​ ​ക​ണ​ക്കാ​ക്കാ​ൻ​ ​ക​ഴി​യി​ല്ലെ​ന്നു​ ​വി​ല​യി​രു​ത്തി​ ​ഹൈ​ക്കോ​ട​തി​ ​തി​ര​ഞ്ഞെ​ടു​പ്പു​ ​റ​ദ്ദാ​ക്കി​യി​രു​ന്നു.​ ​സു​പ്രീം​ ​കോ​ട​തി​യെ​ ​സ​മീ​പി​ച്ചാ​ണ് ​കൊ​ടി​ക്കു​ന്നി​ൽ​ ​അ​നു​കൂ​ല​ ​ഉ​ത്ത​ര​വു​ ​വാ​ങ്ങി​യ​ത്.

ഹി​ന്ദു​ ​ചേ​ര​മ​ർ​ ​വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​ ​വ്യ​ക്തി​യാ​ണ് ​കൊ​ടി​ക്കു​ന്നി​ൽ​ ​സു​രേ​ഷ് ​എ​ന്നും​ ​ഈ​ ​വി​ഭാ​ഗ​ത്തി​ന്റെ​ ​ആ​ചാ​ര​ ​രീ​തി​ക​ളാ​ണ് ​അ​ദ്ദേ​ഹം​ ​തു​ട​രു​ന്ന​തെ​ന്നും​ ​വ്യ​ക്ത​മാ​ക്കി​ ​സു​പ്രീം​ ​കോ​ട​തി​ ​തി​ര​ഞ്ഞെ​ടു​പ്പു​ ​ശ​രി​വ​ച്ചു.​ ​സം​വ​ര​ണ​ ​സ​മു​ദാ​യ​മാ​ണോ​യെ​ന്ന​താ​ണ് ​എ.​ ​രാ​ജ​യു​ടെ​ ​കേ​സി​ലെ​യും​ ​നി​യ​മ​പ്ര​ശ്നം.​ ​ക്രി​സ്തു​മ​തം​ ​സ്വീ​ക​രി​ച്ച​തു​ ​സം​ബ​ന്ധി​ച്ച​ ​വി​ല​യി​രു​ത്ത​ൽ​ ​രാ​ജ​യു​ടെ​ ​കാ​ര്യ​ത്തി​ൽ​ ​നി​ർ​ണാ​യ​ക​മാ​കും.​ ​രാ​ജ​യു​ടെ​ ​മാ​താ​പി​താ​ക്ക​ൾ​ ​ഉ​ൾ​പ്പെ​ടെ​ ​ക്രി​സ്തു​മ​തം​ ​സ്വീ​ക​രി​ച്ച​വ​രാ​ണെ​ന്നും​ ​ഈ​ ​മ​ത​വി​ശ്വാ​സ​മാ​ണ് ​പി​ന്തു​ട​രു​ന്ന​തെ​ന്നും​ ​ഹൈ​ക്കോ​ട​തി​യു​ടെ​ ​വി​ധി​യി​ൽ​ ​വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

രാ​ജ​യ്ക്ക് ​വീ​ഴ്ച​ ​വ​ന്നി​ട്ടു​ണ്ടാ​കാം​:​ ​എ​സ്.​ ​രാ​ജേ​ന്ദ്രൻ

ഇ​ടു​ക്കി​:​ ​വ​സ്തു​ത​ക​ൾ​ ​പാ​ർ​ട്ടി​യെ​ ​അ​റി​യി​ക്കു​ന്ന​തി​ൽ​ ​എ.​രാ​ജ​യ്ക്ക് ​വീ​ഴ്ച​ ​വ​ന്നി​ട്ടു​ണ്ടാ​കാ​മെ​ന്ന് ​മു​ൻ​ ​ദേ​വി​കു​ളം​ ​എം.​എ​ൽ.​എ​ ​എ​സ്.​ ​രാ​ജേ​ന്ദ്ര​ൻ.​ ​രാ​ജ​ ​എം.​എ​ൽ.​എ​യാ​ക​ണ​മെ​ന്ന​താ​ണ് ​ജ​ന​വി​ധി.​ ​ജ​നാ​ധി​പ​ത്യ​ ​രാ​ജ്യ​ത്ത് ​കോ​ട​തി​വി​ധി​ ​മാ​നി​ക്കാ​തി​രി​ക്കാ​നാ​കി​ല്ല.​ ​വി​ധി​ക്കെ​തി​രെ​ ​പാ​ർ​ട്ടി​ ​നി​യ​മ​പ​ടി​ ​സ്വീ​ക​രി​ക്കു​മെ​ന്നാ​ണ് ​ക​രു​തു​ന്ന​ത്.​ ​താ​ൻ​ ​ഇ​നി​ ​രാ​ഷ്ട്രീ​യ​ത്തി​ലേ​ക്കും​ ​തി​ര​ഞ്ഞെ​ടു​പ്പി​ലേ​ക്കു​മി​ല്ലെ​ന്നും​ ​രാ​ജേ​ന്ദ്ര​ൻ​ ​പ​റ​ഞ്ഞു.

വി​ധി​ ​സ്വാ​ഗ​തം​ ​ചെ​യ്യു​ന്നു​:​ ​വി.​ഡി.​സ​തീ​ശൻ

തി​രു​വ​ന​ന്ത​പു​രം​:​ ​ദേ​വി​കു​ളം​ ​നി​യ​മ​സ​ഭാ​ ​മ​ണ്ഡ​ല​ത്തി​ലെ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​റ​ദ്ദാ​ക്കി​യു​ള്ള​ ​ഹൈ​ക്കോ​ട​തി​ ​വി​ധി​യെ​ ​സ്വാ​ഗ​തം​ ​ചെ​യ്യു​ന്ന​താ​യി​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​വി.​ഡി.​സ​തീ​ശ​ൻ​ ​പ​റ​ഞ്ഞു.​ ​സി.​പി.​എം​ ​കേ​ര​ള​ത്തി​ലെ​ ​പ​ട്ടി​ക​ജാ​തി​ ​വി​ഭാ​ഗ​ങ്ങ​ളോ​ട് ​മാ​പ്പ് ​പ​റ​യ​ണം.​ ​പ​ട്ടി​ക​ജാ​തി​ക്കാ​ര​ന​ല്ലാ​ത്ത​ ​ഒ​രാ​ളെ​ ​ക​ള്ള​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​ഹാ​ജ​രാ​ക്കി​ ​മ​ത്സ​രി​പ്പി​ച്ച​ത് ​പ​ട്ടി​ക​ജാ​തി​ ​വി​ഭാ​ഗ​ത്തോ​ടു​ള്ള​ ​വ​ഞ്ച​ന​യാ​ണ്.​ ​റി​ട്ടേ​ണിം​ഗ് ​ഓ​ഫീ​സ​ർ​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ ​ചേ​ർ​ന്നാ​ണ് ​ഈ​ ​ത​ട്ടി​പ്പ് ​ന​ട​ത്തി​യ​ത്.​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ന​ട​ന്നാ​ൽ​ ​യു.​ഡി.​എ​ഫ് ​ദേ​വി​കു​ള​ത്ത് ​വ​ൻ​വി​ജ​യം​ ​നേ​ടും.

ജ​നാ​ധി​പ​ത്യ​ത്തി​ന്റെ​ ​വി​ജ​യം​:​ ​കെ.​സു​ധാ​ക​രൻ


തി​രു​വ​ന​ന്ത​പു​രം​:​ ​പ​ട്ടി​ക​ജാ​തി​ ​സം​വ​ര​ണം​ ​അ​ട്ടി​മ​റി​ച്ച​ ​ദേ​വി​കു​ളം​ ​എം.​എ​ൽ.​എ​യു​ടെ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ഫ​ലം​ ​റ​ദ്ദാ​ക്കി​യ​ ​ഹൈ​ക്കോ​ട​തി​ ​വി​ധി​ ​ജ​നാ​ധി​പ​ത്യ​ത്തി​ന്റെ​ ​വി​ജ​യ​മാ​ണെ​ന്ന് ​കെ.​പി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​കെ.​സു​ധാ​ക​ര​ൻ​ ​എം.​പി.​ ​ഹൈ​ക്കോ​ട​തി​ ​വി​ധി​യെ​ ​കോ​ൺ​ഗ്ര​സ് ​സ്വാ​ഗ​തം​ ​ചെ​യ്യു​ന്നു.​ ​നീ​തി​ക്കാ​യി​ ​നി​യ​മ​പോ​രാ​ട്ടം​ ​ന​ട​ത്തി​ ​വി​ജ​യി​ച്ച​ ​യു.​ഡി.​എ​ഫ് ​സ്ഥാ​നാ​ർ​ത്ഥി​ ​ഡി.​കു​മാ​റി​നെ​ ​പ്ര​ത്യേ​കം​ ​അ​ഭി​ന​ന്ദി​ക്കു​ന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: RAJA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.