കട്ടപ്പന :തൃശൂർ പൂരം കലക്കൽ വിഷയത്തിൽ എ.ഡി.ജി പി എം ആർ അജിത് കുമാറിനെ സംരക്ഷിക്കുന്ന നിലപാട് തന്റെ മനോവീര്യം കെടുത്തില്ലെന്ന് റവന്യൂ മന്ത്രി കെ രാജൻ.തീയിൽ മുളച്ച കമ്മ്യൂണിസ്റ്റ്കാരാണ് തങ്ങൾ.എ.ഡി.ജിപി എടുത്ത നിലപാട് സംബന്ധിച്ച് അന്വേഷണ കമ്മീഷനുകളോട് കൃത്യമായി പറഞ്ഞിട്ടുണ്ട്.പൊലിസ് എടുത്ത നിലപാട് ഗൂഢാലോചനക്കാർക്ക് ഗുണം ചെയ്തു.
ആരാണ് കുറ്റക്കാർ എന്ന് കമ്മീഷൻ കണ്ടെത്തട്ടെ എന്നും മന്ത്രി കട്ടപ്പനയിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |