ആലപ്പുഴ: പൊതുവിപണിയിലെ വിലവർദ്ധനവ് പിടിച്ചുനിറുത്താൻ ഓണത്തിന് മുന്നോടിയായി റേഷൻകടകളിലൂടെ കൂടുതൽ അരി വിതരണം ചെയ്യുമെന്ന് മന്ത്രി ജി.ആർ.അനിൽ. ആലപ്പുഴയിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. 32ലക്ഷം വെള്ളകാർഡ് ഉടമകൾക്ക് 15കിലോ അരി 10.90രൂപ നിരക്കിൽ നൽകും. നീല കാർഡിന് നിലവിൽ ലഭിക്കുന്ന അരിക്ക് പുറമേ 10കിലോയും ചുവന്ന കാർഡിന് വ്യക്തിപരമായി കിട്ടുന്നതിന് പുറമേ കാർഡ് ഒന്നിന് അഞ്ച് കിലോ വീതവും അരി നൽകും. എ.എ.വൈ കാർഡുടമളും ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികളുമടക്കം ആറുലക്ഷംപേർക്ക് സൗജന്യഓണക്കിറ്റും അരിയും നൽകും. 280കോടിയുടെ നിത്യോപയോഗസാധനങ്ങൾ സപ്ലൈകോവഴി വിറ്റഴിക്കും. 25മുതൽ അസ്ലംബി മണ്ഡലങ്ങളിൽ വാഹനങ്ങൾളിൽ വില്പന ആരംഭിക്കും. 292 ഉത്പന്നങ്ങൾ വിലകുറച്ച് നൽകും. 20 കിലോ അരി 25രൂപക്കും ഒരുകിലോ മുളക് 115രൂപക്കും ലഭ്യമാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |