തിരുവനന്തപുരം:പ്രളയാനന്തര കേരളത്തിന്റെ പുനഃസൃഷ്ടിക്കായി ആവിഷ്കരിച്ച റീബിൽഡ് കേരള പദ്ധതികൾ വീണ്ടും ഊർജ്ജിതമായി. ആദ്യവർഷങ്ങളിൽ മെല്ലെപ്പോക്കായിരുന്നു.
2018ലെ പ്രളയത്തിൽ 30,000 കോടിയിലധികം രൂപയുടെ നാശനഷ്ടമാണ് സംസ്ഥാനത്തിനുണ്ടായത്. ഇതേതുടർന്നാണ് റീബിൽഡ് കേരള ഇനിഷ്യേറ്റീവിന് രൂപം നൽകിയത്. ഇപ്പോഴത്തെ ചീഫ് സെക്രട്ടറി ഡോ.വി.വേണുവിനായിരുന്നു തുടക്കത്തിൽ മേൽനോട്ടം.
ബഡ്ജറ്റ് വിഹിതത്തിന് പുറമേ, ലോകബാങ്ക്, എ.ഐ. ഐ.ബി, ഏഷ്യൻ ഡെവലപ്മെന്റ് ബാങ്ക് തുടങ്ങിയ ഏജൻസികളുടെയും ജർമ്മൻബാങ്ക്, ജിക്ക എന്നിവയുടെ സാമ്പത്തിക സഹായത്തോടെയാണ് ഫണ്ട് സമാഹരണം.ഹഡ്കോ, നബാർഡ് തുടങ്ങിയ ഏജൻസികളും സഹകരിക്കും.
ദുരന്തങ്ങളെ പ്രതിരോധിക്കാൻ മികച്ച അടിസ്ഥാന സൗകര്യങ്ങളും ഉപജീവന സംവിധാനങ്ങളും ഉറപ്പാക്കിയാണ് പദ്ധതികൾക്ക് രൂപം നൽകിയത്.
ഗ്രാമീണ റോഡുകളുടെ പുനർനിർമ്മാണവും ശുദ്ധജല വിതരണ പദ്ധതികളും നടപ്പാക്കിയെങ്കിലും ദീർഘകാല പദ്ധതികൾ ഇഴയുകയായിരുന്നു. കൊവിഡ് വ്യാപനവും പ്രതികൂലമായി ബാധിച്ചു. ചില കരാറുകാർ വരുത്തിയ വീഴ്ചയും തിരിച്ചടിയായി.
# പദ്ധതികൾ 112
22 :
പൂർത്തിയായവ
88:
പുരോഗമിക്കുന്നവ
8724.4 കോടി:
ഭരണാനുമതി
കിട്ടിയ തുക
6,071 കോടി:
ടെൻഡർ ചെയ്തിരിക്കുന്ന
പദ്ധതികൾക്കുള്ള തുക
റോഡുകളും പാലങ്ങളും
1. റോഡുകളുടെയും പാലങ്ങളുടെയും പുനരുദ്ധാരണത്തിന് പൊതുമരാമത്ത്, കെ.എസ്.ടി.പി ഏജൻസികൾ മുഖേന 5440,90 കോടിയുടെ പദ്ധതികൾക്കാണ് ഭരണാനുമതി നൽകിയത്. 4,676.38 കോടിയുടെ പദ്ധതികൾ ടെണ്ടറായി.
2. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിൽ 914.02 കോടിയുടെ പദ്ധതികൾക്കാണ് ഭരണാനുമതി. 323.49 കോടിയുടെ പ്രവൃത്തികൾക്ക് ടെണ്ടറായി.
3. ശുദ്ധജല വിതരണത്തിന് ജലവിഭവ വകുപ്പ് വഴി 614.34 കോടിയുടെ പദ്ധതികൾക്ക് ഭരണാനുമതി നൽകിയതിൽ 104.92 കോടിയുടെ പ്രവൃത്തികൾക്ക് ടെൻഡറായി.
ലോകബാങ്ക് സഹായം
1779.58 കോടി:
2019-20
125.66 കോടി:
2022-23
ലൈഫിൽ 22500 വീടുകൾക്ക്
350 കോടി അനുവദിച്ചു
തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ സമ്പൂർണ പാർപ്പിട പദ്ധതിയായ ലൈഫിലൂടെ ഗ്രാമപഞ്ചായത്തുകളിൽ നിർമ്മാണം പുരോഗമിക്കുന്ന വീടുകൾക്കായി 350 കോടി രൂപ അനുവദിച്ചു.
22500 ഗുണഭോക്താക്കൾക്ക് ഇതിന്റെ ഗുണം ലഭിക്കും. തുക ലഭിക്കുന്നതോടെ വിവിധഘട്ടങ്ങളിലുള്ള ഈ വീടുകളുടെ നിർമ്മാണം അടുത്തഘട്ടത്തിലേക്ക് കടക്കും.
നിർമ്മാണത്തിനാവശ്യമായ തുകയുടെ വായ്പാ വിഹിതമാണിതെന്ന് മന്ത്രി എം.ബി.രാജേഷ് അറിയിച്ചു.നിലവിൽ തദ്ദേശ സ്ഥാപനങ്ങൾ ആവശ്യപ്പെട്ട മുഴുവൻ തുകയും നൽകാൻ സാധിക്കും. ഇന്നു മുതൽ തുക വിതരണം ചെയ്യും. 2022ൽ ഗ്രാമപഞ്ചായത്തുകളിലെ ലൈഫ് ഗുണഭോക്താക്കൾക്കായി 1448.34 കോടിയുടെ വായ്പയെടുക്കാൻ സർക്കാർ അനുമതി നൽകിയിരുന്നു. ഇതിൽ ആദ്യഘട്ടം സർക്കാർ ഗ്യാരന്റി പ്രകാരം ലഭിച്ച ആയിരം കോടി 69,217 പേർക്ക് വിതരണം ചെയ്തു. ബാക്കിയുള്ള 448.34 കോടിയുടെ ഗ്യാരന്റി സർക്കാർ നൽകിയതിനെ തുടർന്നാണ് കഴിഞ്ഞ ദിവസം 350കോടി കൂടി അനുവദിച്ചത്. ഇതിന് പുറമെ നഗരസഭകൾക്ക് ഒരുമാസത്തിനുള്ളിൽ 217 കോടി രൂപ കൂടി ഉടൻ അനുവദിക്കും.
സർക്കാരിന്റെ ഗ്യാരന്റിയിൽ ലഭ്യമാക്കുന്ന ഹഡ്കോ വായ്പയുടെ പലിശ പൂർണമായി സർക്കാരാണ് വഹിക്കുന്നത്. ലൈഫിലൂടെ 2026ൽ അഞ്ചു ലക്ഷം വീടുകൾ പൂർത്തിയാക്കുകയാണ് ലക്ഷ്യം.എന്നാൽ അതിലേറെ വീടുകൾ പൂർത്തിയാകുമെന്നാണ് പ്രതീക്ഷ. ഇതിനകം 5,13,072 വീടുകളാണ് അനുവദിച്ചത്. ഇതിൽ 4,06,768 വീടുകൾ നിർമ്മാണം പൂർത്തിയാക്കി. 1,06,304 വീടുകളുടെ നിർമ്മാണം വിവിധ ഘട്ടങ്ങളിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |