
കോഴിക്കോട്: കഴിഞ്ഞ ഒൻപത് വർഷത്തിനിടെ മലബാർ ടൂറിസത്തിൽ വലിയ കുതിച്ചുചാട്ടമാണുണ്ടായതെന്ന് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് മാദ്ധ്യമങ്ങളോട് പറഞ്ഞു. കേരളത്തിലെത്തുന്ന വിനോദ സഞ്ചാരികളിൽ വെറും ആറു ശതമാനം മാത്രമായിരുന്നു നേരത്തെ മബാറിലെത്തിയിരുന്നത്. ഇപ്പോൾ അത് മാറി. തൃശൂർ മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽ രാജ്യാന്തര തലത്തിലുള്ള ഫെസ്റ്റുകൾ നടത്തി പുതിയ ടൂറിസം ഇടങ്ങൾ പരിചയപ്പെടുത്തി. കൂടുതൽ ആഭ്യന്തര, വിദേശ സഞ്ചാരികളെ എത്തിക്കാൻ സാധിച്ചു. ജല,കായിക സാഹസിക മാമാങ്കമായി ഫെസ്റ്റുകളെ മാറ്റാൻ സാധിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |