SignIn
Kerala Kaumudi Online
Monday, 16 March 2026 5.59 AM IST

400കെ.വി ലൈൻ നിർമ്മാണം:നഷ്ടപരിഹാരവും കെ.എസ്.ഇ.ബി നൽകണം

Increase Font Size Decrease Font Size Print Page
s

തിരുവനന്തപുരം:കാസർകോടുനിന്ന് വയനാട് വരെ 400കെ.വി ട്രാൻസ്മിഷൻ ലൈൻ പദ്ധതിയുടെ നിർമ്മാണത്തിനായി പ്രത്യേക നഷ്ടപരിഹാര പാക്കേജ് നടപ്പിലാക്കും. ഇതുമൂലമുണ്ടാകുന്ന സാമ്പത്തിക ബാദ്ധ്യത പൂർണമായും കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് വഹിക്കണമെന്ന് സംസ്ഥാന മന്ത്രിസഭ നിർദ്ദേശിച്ചു. നഷ്ടപരിഹാര പാക്കേജിന് ഈ വർഷം ജനുവരിയിൽ മന്ത്രിസഭ അനുമതി നൽകിയിരുന്നു. എന്നാൽ, സാമ്പത്തികബാദ്ധ്യത സ്റ്റെർലൈറ്റ് പവർ ട്രാൻസ്മിഷൻ പദ്ധതിക്കായി രൂപവത്കരിച്ച ഉഡുപ്പി-കാസർകോട് ട്രാൻസ്മിഷൻ വഹിക്കണമെന്നായിരുന്നു അന്ന് നിർദ്ദേശിച്ചിരുന്നത്. ഇത് കമ്പനിക്ക്സ്വീകാര്യമല്ലെന്ന് അറിയിച്ചതിനെ തുടർന്നാണ് കെ.എസ്.ഇ.ബി തന്നെ ചെലവ് വഹിക്കാനുള്ള നിർദ്ദേശമുണ്ടായത്.

അരീക്കോട്ടുനിന്നുള്ള രണ്ട് 220 കെ.വി ഫീഡറുകളെയാണ് കണ്ണൂർ, കാസർകോട് ജില്ലകൾ വൈദ്യുതിക്കായി പ്രധാനമായും ആശ്രയിക്കുന്നത്. ഈ ലൈനുകളിൽ തകരാറുണ്ടായാൽ വടക്കൻ കേരളം ഇരുട്ടിലാകും. പുതിയ പദ്ധതി വരുന്നതോടെ നാല് ജില്ലകളിലെ വൈദ്യുതിക്ഷാമത്തിന് ശാശ്വതപരിഹാരമാകും.

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.