തിരുവനന്തപുരം: 2000രൂപ നോട്ടുകൾ റിസർവ് ബാങ്ക് നിർദ്ദേശിച്ച ദിവസം വരെ കെ.എസ്.ആർ.ടി.സി ബസുകളിലും ബുക്കിംഗ് കേന്ദ്രങ്ങളിലും സ്വീകരിക്കും. ഇക്കാര്യത്തിൽ വ്യക്തക വരുത്തിക്കൊണ്ടുള്ള നിർദ്ദേശം എല്ലാ യൂണിറ്റുകൾക്കും കണ്ടക്ടർമാർക്കും ടിക്കറ്റ് കൗണ്ടർ ജീവനക്കാർക്കും മാനേജ്‌മെന്റ് നൽകി. ഇതു സംബന്ധിച്ച് വസ്തുതകൾക്ക് നിരക്കാത്ത പ്രചാരണങ്ങൾ ഉണ്ടായതിനെ തുടർന്നാണിത്. 2000 രൂപ നോട്ടുകൾ സ്വീകരിക്കരുത് എന്ന യാതൊരു നിർദ്ദേശവും നൽകിയിട്ടില്ലെന്നും നോട്ടുകൾ സ്വീകരിക്കാത്ത പരാതികൾ വന്നാൽ ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും മാനേജ്‌മെന്റ് വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |