തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പിനൊരുങ്ങുന്ന നിലമ്പൂരിൽ 2,32,384 വോട്ടർമാരുടെ അന്തിമ പട്ടിക ഇന്നലെ പുറത്തിറക്കി. നിലമ്പൂർ അസിസ്റ്റന്റ് ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർ എം.പി. സിന്ധു മണ്ഡലത്തിലെ അംഗീകൃത രാഷ്ട്രീയപാർട്ടികളുടെ പ്രതിനിധികൾക്കും പകർപ്പ് നൽകിക്കൊണ്ടാണ് പ്രകാശനം ചെയ്തത്. ഏപ്രിൽ ഒന്നുവരെ അപേക്ഷ നൽകിയവരെ ഉൾപ്പെടുത്തിയിട്ടുണ്ട്. 263 പോളിംഗ് സ്റ്റേഷനുകളിലായി 1,13,486 പുരുഷ വോട്ടർമാരും 1,18,889 സ്ത്രീ വോട്ടർമാരും ഒമ്പത് ട്രാൻസ്ജെൻഡേഴ്സുമുണ്ട്. 374 പേർ പ്രവാസിവോട്ടർമാരാണ്. മണ്ഡലത്തിൽ എല്ലാവർക്കും തിരിച്ചറിയൽ കാർഡ് നൽകിയിട്ടുണ്ടെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. കേൽക്കർ അറിയിച്ചു. പുതിയ വോട്ടർപട്ടികയിൽ 6082പേരെ ഉൾപ്പെടുത്തി. 2210 പേരെ ഒഴിവാക്കി. പരാതിയുണ്ടെങ്കിൽ അറിയിക്കാമെന്നും ഇലക്ഷൻ കമ്മിഷൻ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |