ന്യൂഡൽഹി : പഹൽഗാം ആക്രമണത്തെ തുടർന്ന് ഇന്ത്യ- പാകിസ്ഥാൻ സംഘർഷം രൂക്ഷമായ പശ്ചാത്തലത്തിൽ സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. അടിയന്തര സാഹചര്യം നേരിടാൻ പൊതുജനങ്ങൾക്ക് പരിശീലനം നൽകാനും സംസ്ഥാനങ്ങളിൽ മോക് ഡ്രിൽ നടത്താനുമാണ് നിർദ്ദേശം . മേയ് ഏഴിന് വിവിധ സംസ്ഥാനങ്ങളിൽ മോക് ഡ്രില്ലുകൾ നടത്താനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകൾ സ്ഥാപിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.
ആക്രമണമുണ്ടാകുന്ന പക്ഷം സ്വയരക്ഷ ഉറപ്പുവരുത്താനായി പൊതുജനങ്ങളും വിദ്യാർത്ഥികളും ഉൾപ്പെടെയുള്ളവർക്ക് പരിശീലനം നൽകണം. എന്തെങ്കിലും തരത്തിലുള്ള അടിയന്തര സാഹചര്യങ്ങൾ ഉണ്ടായാൽ അപ്പോൾ സ്വീകരിക്കേണ്ട നടപടികളെകുറിച്ച് പരിശീലനം നൽകാനും ആവശ്യപ്പെട്ടിട്ടുണ്ട്. പ്രധാന കെട്ടിടങ്ങളുടെയും പ്ലാന്റുകളുടെയും സംരക്ഷണത്തിനായി സ്വീകരിക്കേണ്ട നടപടികൾ തയ്യാറാക്കണമെന്നും ആഭ്യന്തരമന്ത്രാലയം നിർദ്ദേശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |