തിരുവനന്തപുരം: മലങ്കര കത്തോലിക്കാസഭ തിരുവനന്തപുരം മേജർ അതിഭദ്റാസനത്തിന്റെ സഹായ മെത്രാനായി നിയമിതനായ മോൺ.ജോൺ കുറ്റിയിൽ യൂഹോനോൻ റമ്പാൻ ആയി സ്ഥാനമേറ്റു. മാതൃ ഇടവകയായ കൊട്ടാരക്കര കിഴക്കേത്തെരുവ് ഹോളി ട്രിനിറ്റി ദേവാലയത്തിൽ നടന്ന റമ്പാൻ സ്ഥാന ശുശ്രൂഷകൾക്ക് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാബാവ നേതൃത്വം നൽകി. ബിഷപ്പുമാരായ ജോഷ്വാ മാർ ഇഗ്നാത്തിയോസ്, യൂഹാനോൻ മാർ ക്രിസോസ്റ്റം, സാമുവേൽ മാർ ഐറേനിയോസ്, യൂഹാനോൻ മാർ തിയഡോഷ്വസ്, നിയുക്ത ബിഷപ്പ് മോൺ.കുരിയാക്കോസ് തടത്തിൽ, വികാരി ജനറൽമാരായ മോൺ.വർക്കി ആറ്റുപുറത്ത് കോർ എപ്പിസ്‌കോപ്പ, മോൺ.തോമസ് കയ്യാലയ്ക്കൽ, മോൺ.ഐസക് പറപ്പള്ളിൽ,കൊടിക്കുന്നിൽ സുരേഷ് എം.പി, മലങ്കര ഓർത്തഡോക്സ് സഭാ അസോ. സെക്രട്ടറി ബിജു ഉമ്മൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |