
ജി .സി.സി റിലീസ് മാറ്റിവച്ചാൽ കളക്ഷനെ ബാധിക്കുമെന്ന് നിർമ്മാതാക്കൾ
ഇറാൻ- ഇസ്രയേൽ സംഘർഷത്തെ തുടർന്ന് ജി.സി.സി രാജ്യങ്ങളിലെ റിലീസ് ആശങ്കയിൽ മലയാള സിനിമാലോകം. ഇപ്പോഴത്തെ സാഹചര്യത്തിൽ കടുത്ത വെല്ലുവിളി ആണ് സിനിമാമേഖല നേരിടുന്നത്. ഇൗദ് റിലീസായി എത്തേണ്ട മലയാള സിനിമകൾ ഉൾപ്പെടെ പ്രതിസന്ധി നേരിടുന്നു .
മാർച്ച് 19ന് മൂന്ന് ചിത്രങ്ങളുടെ വമ്പൻ റിലീസ് ഗൾഫ് രാജ്യങ്ങളെ കളക്ഷൻ കൂടി ഉറ്റുനോക്കിയാണ് തീരുമാനിച്ചത് .
ബോളിവുഡ് ചിത്രം ധുരന്ദർ, പാൻ ഇന്ത്യൻ ചിത്രം ടോക്സിക്, ജയസൂര്യ നായകനായ ആട് 3 എന്നീ ചിത്രങ്ങൾ അന്ന് റിലീസ് ചെയ്യും. ധുരന്ദറിന്റെ ആദ്യ ഭാഗത്തിന് ബഹ്റൈൻ, കുവൈറ്റ്, ഒമാൻ, ഖത്തർ, സൗദി, യു.എ.ഇ എന്നീ രാജ്യങ്ങളിൽ പ്രദർശന വിലക്ക്
ഏർപ്പെടുത്തിയിരുന്നു. ചിത്രത്തിലെ പാകിസ്ഥാൻ വിരുദ്ധ പരാമർശത്തിനെ തുടർന്നാണ് വിലക്ക് ഏർപ്പെടുത്തിയത്. രണ്ടാംഭാഗത്തിന് നിലവിൽ വിലക്കില്ല.
എന്നാൽ റിലീസ് ചെയ്യാൻ കഴിയാത്ത സാഹചര്യം ആയിരിക്കുമോ എന്നാണ് ആശങ്ക. അഥവാ വിലക്ക് തുടരുകയാണെങ്കിൽ ഗൾഫ് രാജ്യങ്ങളിൽ ഒഴികെ റിലീസ് ചെയ്യാനാണ് ഒരുങ്ങുന്നത്.
മാത്രമല്ല മലയാള മേജർ റിലീസുകൾ ഏപ്രിൽ, മേയ് മാസങ്ങളിൽ ഒരുങ്ങുന്നുണ്ട്. ഇവയുടെ പ്രദർശനത്തിനും അനിശ്ചിതത്വം ഉയരുന്നുണ്ട്.
നിവിൻപോളിയുടെ പ്രതിഛായ, മമ്മൂട്ടി - മോഹൻലാൽ ചിത്രം പേട്രിയറ്റ്, മോഹൻലാൽ ചിത്രം ദൃശ്യം 3, ടൊവിനോ തോമസ് നായകനായ പള്ളിചട്ടമ്പി, ജോജുജോർജ് ചിത്രം വരവ് എന്നീ ചിത്രങ്ങളും പ്രതിസന്ധി നേരിടുന്നുണ്ട് .
ബ്രഹ്മാണ്ഡ ചിത്രങ്ങളാണ് ഇവ എല്ലാം. ജ.ിസി.സി റിലീസ് മാറ്റിവച്ചാൽ കളക്ഷനെ ബാധിക്കുകയും സാഹചര്യവുമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |