
യുവ കന്നഡ സംവിധായകൻ പ്രദീപ് അരസിക്കരെ മലയാളത്തിലും കന്നഡയിലുമായി ഒരുക്കിയ മുഴുനീള ഇൻവെസ്റ്റിഗേഷൻ ത്രില്ലർ 'ശേഷം 2016എന്ന ചിത്രം മാർച്ച് 6ന് തിയേറ്രറിൽ. കേരള-കർണാടക അതിർത്തി ഗ്രാമത്തിൽ നടക്കുന്ന കൂട്ടക്കൊലപാതകങ്ങളുടെ അന്വേഷണമാണ് പ്രമേയം.യുവതാരങ്ങളായ ജോൺ കൈപ്പള്ളി, ഡെയിൻ ഡേവിസ്, രാജീവ് പിള്ള, ശ്രീജിത്ത് രവി, സിദ്ധാർഥ് ശിവ തുടങ്ങിയവരോടൊപ്പം കന്നഡ താരങ്ങളായ പ്രമോദ് ഷെട്ടി, ദേവരാജ്, സിദ്ദിലിംഗ് ശ്രീധർ, അർച്ചന കൊറ്റിഗേ, യാഷ് ഷെട്ടി, ശോഭരാജ്, ദിനേശ് മംഗളൂരുഎന്നിവരും പ്രധാന വേഷത്തിൽ എത്തുന്നു.പോലീസിന് മാത്രം... ജനങ്ങൾക്ക് മറ്റൊരു ഓപ്ഷൻ ഇല്ല..." എന്നാണ് ടാഗ് ലൈൻ. സംവിധായകനൊപ്പം രാഘവേന്ദ്ര മയ്യയും ചേർന്നാണ് തിരക്കഥ . സംഭാഷണം: ലിതിൻ ലോഹിതാക്ഷൻ നായർ, പ്രദീപ് അരസിക്കരെ, പ്രശസ്ത കന്നഡ ഛായാഗ്രാഹകൻ ആനന്ദകുമാറാണ് ക്യാമറ.
സംഗീതം പൂർണചന്ദ്ര തേജസ്വി,എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: റാണി മഞ്ജുനാഥ്, എഡിറ്റർ: അയൂബ് ഖാൻ,പ്രൊഡക്ഷൻ കൺട്രോളർ: അനീഷ് പെരുമ്പിലാവ്,
മറാടിഗുഡ്ഡ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ മഞ്ജു വാണി വി.എസ്, വീണ എസ് എന്നിവർ ചേർന്നാണ് നിർമ്മാണം. പി.ആർ.ഒ: പി.ശിവപ്രസാദ് ..
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |